SignIn
Kerala Kaumudi Online
Saturday, 19 September 2026 4.15 PM IST

എത്ര പഴയ ടാപ്പും ഇനി പുത്തൻ പോലെ തിളങ്ങും; വിനാഗിരിയും  വെള്ളവും മാത്രം മതി

tap
പ്രതീകാത്മകചിത്രം

വീട്ടിലെ ടാപ്പുകളിൽ വെള്ളത്തിന്റെ കറയും തുരുമ്പും പിടിക്കുന്നത് സാധാരണമാണ്. എന്നാൽ ഇത് വീട്ടിന്റെ ഭംഗി തന്നെ കെടുത്താറുണ്ട്. എത്ര വൃത്തിയാക്കിയാലും പഴയതുപോലെ തിളക്കം തിരിച്ചുകിട്ടാത്തത് പലരും നേരിടുന്ന പ്രശ്നമാണ്. എന്നാൽ വീട്ടിൽ തന്നെയുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് അധികം പണിപ്പെടാതെ കറപിടിച്ച ടാപ്പുകൾ പുത്തൻപോലെ തിളക്കമുള്ളതാക്കാം. അത് എങ്ങനെ എന്ന് നോക്കിയാലോ?

ആദ്യം ടാപ്പ് നല്ലപോലെ തുടയ്ക്കണം. ശേഷം വിനാഗിരിയും വെള്ളവും തുല്യ അളവിൽ കലർത്തി ഒരു തുണിയിൽ നനയ്ക്കുക. കറയുള്ള ഭാഗത്ത് ഇത് 5 -10 മിനിറ്റ് വച്ചശേഷം മൃദുവായി ഉരയ്ക്കുക. കട്ടിയുള്ള കറയാണെങ്കിൽ അൽപം ബേക്കിംഗ് സോഡ ഉപയോഗിച്ച് മൃദുവായി ബ്രഷ് ചെയ്യാം. അവസാനം ശുദ്ധജലം കൊണ്ട് നന്നായി കഴുകി ഉണങ്ങിയ തുണികൊണ്ട് തുടച്ച് മിനുക്കുക.

അല്ലെങ്കിൽ ഒരു ചെറിയ കഷ്ണം അലുമിനിയം ഫോയിൽ എടുത്ത് കൈവെള്ളയിലിട്ട് ഉരുട്ടി ഒരു ബോൾ രൂപത്തിലാക്കുക. ഈ ഫോയിൽ ബോളിൽ അൽപം വെള്ളം നനയ്ക്കുക. ടാപ്പിലെ വെള്ളക്കറയോ തുരുമ്പോ ഉള്ള ഭാഗങ്ങളിൽ ഈ ഫോയിൽ ഉപയോഗിച്ച് വട്ടത്തിൽ പതുക്കെ ഉരയ്ക്കുക. കറ മുഴുവൻ ഇളക്കിയശേഷം സാധാരണ വെള്ളത്തിൽ കഴുകി ഉണങ്ങിയ ഒരു മൈക്രോഫൈബർ തുണി ഉപയോഗിച്ച് തുടച്ചെടുക്കാം. ഇത് ടാപ്പിനെ പുത്തൻപോലെ ആക്കാൻ സഹായിക്കും.

English Summary

Water stains and rust can make household taps look dull and old. Simple household ingredients such as vinegar, baking soda and aluminium foil can help remove stains and restore the shine. A mixture of equal parts vinegar and water can be applied to the stained area and gently scrubbed.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TAP CLEANING TIPS, WATER STAINS, RUST REMOVAL, HOME CLEANING, VINEGAR CLEANING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE