SignIn
Kerala Kaumudi Online
Saturday, 19 September 2026 5.15 PM IST

അഹാനയുടെ സ്‌നാക്ക് ബ്രാൻഡ് വമ്പൻ ഹിറ്റ്, 'ഓപ്പൺ സീക്രട്ടിന്റെ' ആസ്‌തി 87 കോടി

open-secret-brand
ഓപ്പൺ സീക്രട്ട് ബ്രാൻഡ്

ഉയർന്ന ശമ്പളമുള്ള ഐടി ജോലി ഉപേക്ഷിച്ച് സ്‌നാക്ക് ബ്രാൻഡ് ആരംഭിച്ച് കോടികൾ സമ്പാദിക്കുകയാണ് ഐഐടി ബോംബെ, ഹാർവാർഡ് സർവകലാശാല മുൻ വിദ്യാർത്ഥിനി അഹാന ഗൗതം. ഓപ്പൺ സീക്രട്ട് എന്നാണ് അഹാനയുടെ ബ്രാൻഡിന്റെ പേര്.

ഐഐടി ബോംബെയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്കും ഹാർവാർഡ് സർവകലാശാലയിൽ നിന്ന് എംബിഎയും നേടിയ ശേഷമാണ് അഹാന ഐടി ജോലിയിലെത്തിയത്. എന്നാൽ തന്റെ പാത ഇതല്ലെന്ന് യുവതി പതിയെ മനസിലാക്കുകയായിരുന്നു. സിംഗിൽ മദറായ തന്റെ അമ്മയ്ക്കുള്ള സമ്മാനമായി 2019ലാണ് അഹാന ഓപ്പൺ സീക്രട്ട് എന്ന സ്‌നാക്ക് ബ്രാൻഡ് ആരംഭിച്ചത്.

ahana-gautam
അഹാന ഗൗതം

ശുദ്ധീകരിച്ച പഞ്ചസാരയോ കൃത്രിമ നിറങ്ങളോ രുചിവർദ്ധിപ്പിക്കുന്ന ഘടകങ്ങളോ ഇല്ലാത്ത ആരോഗ്യകരമായ സ്‌നാക്കുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അഹാന പറയുന്നു. തന്റെ ഉത്പന്നങ്ങളിൽ പാം ഓയിൽ, മൈദ തുടങ്ങിയവ ചേർക്കാറില്ലെന്നും അഹാന വ്യക്തമാക്കി. ഇന്ന് ചിപ്‌സ് മുതൽ പ്രോട്ടീൻ പൗഡർ, കുക്കീസ് വരെയുള്ള വിവിധതരം ലഘുഭക്ഷണങ്ങൾ 'ഓപ്പൺ സീക്രട്ട്' വാഗ്ദാനം ചെയ്യുന്നു. ഉൽപ്പന്നങ്ങൾ രാജ്യത്തുടനീളം ലഭ്യമാണ്.

English Summary

IIT Bombay and Harvard alumna Aahana Gautam left her lucrative IT career to establish "Open Secret," a successful snack brand. Launched in 2019, the company offers healthy snacks free from refined sugar, artificial additives, and palm oil. What began as a tribute to her mother has grown, with products now available nationwide and generating significant revenue.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AHANA GAUTAM, ENTREPRENEUR, WOMAN ENTREPRENEUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE