SignIn
Kerala Kaumudi Online
Sunday, 04 October 2026 3.29 PM IST

ഒരു ചെറുനാരങ്ങ മാത്രം മതി: ഈ സൂത്രവിദ്യകൊണ്ട് എലി, പാറ്റ, പല്ലി, കൊതുക് എന്നിവയെ ഒന്നിച്ച് തുരത്താം

lemon-trick
പ്രതീകാത്മക ചിത്രം

വീടുകളിലെ സ്ഥിരം ശല്യക്കാരാണ് എലി, പാറ്റ, പല്ലി, കൊതുക് തുടങ്ങിയ ക്ഷുദ്ര ജീവികൾ. ഇവയെ തുരത്താൻ ഭൂരിഭാഗം പേരും രാസവസ്തുക്കളടങ്ങിയ മാർഗങ്ങളാണ് പ്രയോഗിക്കുന്നത്. എന്നാൽ ഇനിമുതൽ ഒരു ചെറുനാരങ്ങയും വീട്ടിലെ ചില സാധനങ്ങളും ഉപയോഗിച്ച് ഇവയെ ഒറ്റയടിക്ക് തുരത്താം. കർണാടകയിൽ പരമ്പരാഗതമായി ആളുകൾ ഉപയോഗിക്കുന്ന ഈ ചെറുനാരങ്ങ വിദ്യ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

  • ഒരു വലിയ ചെറുനാരങ്ങ
  • സവാളത്തൊലി
  • വെളുത്തുള്ളിത്തൊലി
  • ഗ്രാമ്പൂ- മൂന്നെണ്ണം
  • കറുവപ്പട്ട- ഒരു ചെറിയ കഷ്ണം
  • കർപ്പൂരം- രണ്ടെണ്ണം
  • നെയ്യ്- കാൽ ടീസ്‌പൂൺ

തയ്യാറാക്കുന്നവിധം

ആദ്യം ഉള്ളിത്തൊലിയും വെളുത്തുള്ളിത്തൊലിയും ചെറുതായി കൈകൊണ്ട് ഞെരടി ഒരു ചീനച്ചട്ടിയിലേയ്ക്ക് ഇടണം. ഇതിലേയ്ക്ക് മൂന്ന് ഗ്രാമ്പുവും ചെറിയ കഷ്ണം കറുപപ്പട്ടയും ഇട്ടതിന് ശേഷം നന്നായി ചൂടാക്കണം. ചൂടാറിയതിന് ശേഷം ഇത് മിക്സിയുടെ ജാറിലിട്ട് ചെറുതായി പൊടിച്ചെടുക്കാം.

പൊടിച്ചെടുത്ത മിശ്രിതം ഒരു പാത്രത്തിലേയ്ക്ക് മാറ്റണം. ഇനി ഇതിലേയ്ക്ക് രണ്ട് കർപ്പൂരം പൊടിച്ചതും കാൽ ടീസ്‌പൂൺ നെയ്യും ചേർത്ത് നന്നായി കൈകൊണ്ട് തന്നെ ഇളക്കി യോജിപ്പിക്കണം. ഇനി എടുത്തുവച്ചിരിക്കുന്ന നാരങ്ങയെ രണ്ടായി മുറിക്കണം. മുറിച്ച ശേഷം രണ്ട് ഭാഗത്തെയും ഉള്ളിലെ മാംസഭാഗം ഒരു സ്പൂൺ ഉപയോഗിച്ച് നീക്കം ചെയ്ത് ഒരു കപ്പ് പോലെയാക്കണം. ഇനി നാരങ്ങയുടെ ഒരു ഭാഗത്തിന് ചുറ്റും ചെറിയ വലിപ്പത്തിൽ സുഷിരങ്ങൾ ഇട്ടുകൊടുക്കണം.

സുഷിരങ്ങൾ ഇടാത്ത നാരങ്ങത്തോടിന്റെ അടിഭാഗം നിരപ്പാക്കി ഒരു പാത്രത്തിൽ വയ്ക്കണം. ഇതിലേക്ക് നമ്മൾ തയ്യാറാക്കിവച്ചിരിക്കുന്ന കൂട്ട് ഇട്ടുകൊടുത്ത് കത്തിക്കുക. ഇത് നന്നായി കത്തിയ ശേഷം സുഷിരങ്ങൾ ഇട്ട നാരങ്ങത്തോട് കൊണ്ട് മൂടണം. സുരക്ഷിതമായി ഇരിക്കാൻ ഒരു ഈർക്കിൽ കഷ്ണം കൊണ്ട് മുകളിലത്തെയും താഴത്തെയും തോടുകൾ കോർത്തു നിർത്താം. ആവശ്യാനുസരണം ഇതിലേക്ക് അൽപ്പം നല്ലെണ്ണയോ കടുകെണ്ണയോ ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇതിൽ നിന്ന് പുറത്തുവരുന്ന പുക എലി, പല്ലി, കൊതുക്, പാറ്റ തുടങ്ങിയവയ്ക്ക് സഹിക്കാൻ കഴിയില്ല. ഇത് വീടിനകത്തോ പുറത്തോ വയ്ക്കാവുന്നതാണ്. ഇതിന്റെ ഗന്ധംകൊണ്ട് ശല്യക്കാരെ വളരെ എളുപ്പത്തിൽ തുരത്താം.

English Summary

A traditional pest control method from Karnataka utilizes natural ingredients to repel rats, cockroaches, lizards, and mosquitoes. It involves combining onion and garlic peels, cloves, cinnamon, camphor, and ghee. This mixture is placed inside a hollowed lemon, ignited, and covered with another lemon half. The resulting smoke effectively drives away household pests without chemicals.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARNATAKA TRICK, RATS COCKROACHES MOSQUITOES, LEMON TRICK, LEMON PEST CONTROL TRICK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY