SignIn
Kerala Kaumudi Online
Thursday, 22 October 2026 11.56 AM IST

പ്ലാസ്റ്റിക് മുട്ടകൾ വിപണിയിൽ ഉണ്ടോ? മുട്ട വാങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

egg
പ്രതീകാത്മക ചിത്രം

ധാരാളം പോഷകങ്ങൾ അടങ്ങിയ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർവരെ മുട്ട കഴിക്കുന്നു. എന്നാൽ അടുത്തിടെ വിപണിയിൽ പ്ലാസ്റ്റിക് മുട്ടകൾ സജീവമാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് തികച്ചും വ്യാജ പ്രചരണമാണെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) വ്യക്തമാക്കുന്നത്.

പ്ലാസ്റ്റിക് അല്ലെങ്കിൽ കൃത്രിമ മുട്ടകൾ ഇല്ല. പ്രകൃതിദത്ത മുട്ടയോട് സാമ്യമുള്ള പ്ലാസ്റ്റിക് മുട്ടകൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു സാങ്കേതിക വിദ്യയും നിലവിലില്ലയെന്നാണ് ഫുഡ് സേഫ്റ്റി മുൻപ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നത്. എന്നാൽ ചീഞ്ഞ മുട്ടകളുടെ ഘടന മാറുമ്പോഴാണ് പ്ലാസ്റ്റിക് എന്ന തരത്തിൽ വ്യാജ പ്രചരണം നടക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. ശാസ്ത്രീയമായ രീതിയിൽ മുട്ടയുടെ നിലവാരം അറിയാൻ സാധിക്കുമെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി. അതിൽ ഒന്നാണ് 'വാട്ടർ ടെസ്റ്റ്'. അത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

ഇതിനായി ആദ്യം ഒരു പാത്രത്തിലോ ഗ്ലാസിലോ ശുദ്ധമായ വെള്ളം എടുക്കുക. ഇതിലേക്ക് മുട്ട പതുക്കെ ഇടണം. മുട്ട വെള്ളത്തിന്റെ അടിത്തട്ടിൽ കിടക്കുകയാണെങ്കിൽ അത് ഫ്രഷ് മുട്ടയാണെന്ന് മനസിലാക്കാം. മുട്ട വെള്ളത്തിൽ നേരെ നിൽക്കുകയാണെങ്കിൽ അതിന് അൽപം പഴക്കമുണ്ടെന്ന് മനസിലാക്കാം. വെള്ളത്തിന് മുകളിലേക്ക് പൊന്തിക്കിടക്കുകയാണെങ്കിൽ അത് പഴകിയതോ കേടായതോ ആയ മുട്ടയാണ്.

English Summary

The Food Safety and Standards Authority of India (FSSAI) has clarified that claims about plastic or artificial eggs being sold in the market are false. According to its guidance, there is no known technology capable of producing artificial eggs that closely resemble natural eggs. Changes in the texture of spoiled eggs may lead to misconceptions about plastic eggs.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLASTIC EGGS FAKE NEWS, FSSAI PLASTIC EGGS, EGG FRESHNESS WATER TEST, HOW TO IDENTIFY FRESH EGGS, EGG QUALITY CHECK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE