SignIn
Kerala Kaumudi Online
Tuesday, 03 November 2026 3.56 PM IST

ഒരു ഗ്ലാസ് കഞ്ഞിവെള്ളം മതി: പല്ലി,​ പാറ്റ,​ കൊതുക്,​ ഈച്ച എന്നിവയെ കൂട്ടത്തോടെ തുരത്താം

rice-water-
പ്രതീകാത്മക ചിത്രം

വീട്ടിലെ പ്രധാന ശല്യക്കാരാണ് പല്ലി,​ പാറ്റ,​ കൊതുക്, ഈച്ച എന്നിവ. അടുക്കളയിലും മറ്റും ഇവയുടെ ശല്യം സഹിക്കാനാകില്ല. ഭക്ഷണത്തിൽ ഇവ വന്നിരിക്കുന്നത് വഴി നിരവധി രോഗങ്ങളും പിടിപെടും. കടയിൽ നിന്ന് വാങ്ങുന്ന വിഷം കലർന്ന ചോക്കും മറ്റും ഉപയോഗിച്ച് ഇവയെ കൂട്ടത്തോടെ കൊല്ലാറാണ് പതിവ്. എന്നാൽ കുട്ടികളും മറ്റുമുള്ള വീടുകളിൽ ഇത്തരത്തിൽ ചോക്ക് ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ല. ഇത്തരം സാഹചര്യങ്ങളിലാണ് ഇവയെ കൂട്ടത്തോടെ തുരത്താൻ മറ്റു വഴികൾ തേടുന്നത്.

ഒരു ഗ്ലാസ് കഞ്ഞിവെള്ളമുണ്ടെങ്കിൽ ഈ ശല്യക്കാരെ കൂട്ടത്തോടെ തുരത്താം. അതും വലിയ പൈസ ചെലവില്ലാതെ തന്നെ. എങ്ങനെയാണ് കഞ്ഞിവെള്ളം ഉപയോഗിച്ച് ഇവയെ തുരത്തേണ്ടതെന്ന് നോക്കാം. ആദ്യം രണ്ടു ദിവസം പഴക്കമുള്ള ഒരു ഗ്ലാസ് കഞ്ഞിവെള്ളം ഒരു ബൗളിലേയ്ക്ക് ഒഴിക്കണം. പഴയ രണ്ടോ മൂന്നോ പാരസെറ്റമോൾ നന്നായി പൊടിച്ച് ഈ കഞ്ഞിവെള്ളത്തിലേയ്ക്ക് ചേർത്തുകൊടുക്കാം.

ശേഷം സാധാരണ എല്ലാ വീടുകളിലും ഉണ്ടാകുന്ന ലൈസോളും ടെറ്റോളും കാൽ ടീസ്പൂൺ വീതം കഞ്ഞിവെള്ളത്തിൽ ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കണം. ഇനി ഇത് ഒരു ദിവസം മുഴുവൻ അടച്ചുവയ്ക്കണം. എങ്കിൽ മാത്രമെ ഇവയെ പൂർണമായും തുരത്താനാകൂ. അടുത്ത ദിവസം തയ്യാറാക്കിവച്ചിരിക്കുന്ന മിശ്രിതം ഒരു സ്‌പ്രേ ബോട്ടിലിലാക്കണം. രാത്രിയിൽ ഇവ സാധാരണ വരാറുള്ള സ്ഥലങ്ങളിൽ സ്‌പ്രേ ചെയ്തുകൊടുത്താൽ മതി. ഈ മിശ്രിതത്തിലുള്ള ലൈസോൾ,​ പാരസെറ്റമോൾ,​ ടെറ്റോൾ എന്നിവയുടെ ദുർഗന്ധംകൊണ്ട് അവ വീടിന്റെ പരിസരത്തുപോലും വരില്ല.

English Summary

A Malayalam news article introduces a DIY method for safely repelling household pests, particularly rats and mice. This technique utilizes fermented rice water, crushed paracetamol, Lizol, and Dettol. The mixture is prepared and then sprayed in pest-prone areas. Its strong odor effectively deters rodents, offering a cost-effective and chemical-free alternative to commercial poisons, enhancing home safety.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RICE WATER FOR PEST CONTROL, RICE WATER BENEFITS, NATURAL INSECT REPELLENT, HOME AND TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE