SignIn
Kerala Kaumudi Online
Saturday, 31 October 2026 2.56 PM IST

ഒന്നുതുമ്മിയാൽ എല്ല് പൊടിയുന്ന വേദന, ധന്യ കയ്യെത്തിപ്പിടിച്ചത് വലിയ നേട്ടങ്ങൾ

dhanya-ravi
ധന്യ രവി

കോഴിക്കോട്: ഒന്നുതുമ്മിയാൽ പോലും എല്ലുകളൊടിയും. ഒരായുസിന്റെ വേദന സഹിച്ച ബാല്യകാലം. 'ഓസ്റ്റിയോ ജെനിസിസ് ഇംപെർഫെക്റ്റ" എന്ന ജനിതക രോഗത്തോട് തോറ്റുകൊടുക്കാൻ പക്ഷേ,​ ധന്യ തയ്യാറല്ലായിരുന്നു.

ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ഇന്ന് പ്രചോദനവും കരുത്തുമാണ് പാലക്കാട് മണലി സ്വദേശി ധന്യ (36). എറണാകുളം നോർത്ത് പറവൂരിൽ താമസിച്ച് എനേബിൾ ഇന്ത്യയെന്ന എൻ.ജി.ഒയിൽ പ്രവർത്തിക്കുന്നു.

11,000 മോട്ടിവേഷൻ ക്ളാസുകൾ പിന്നിട്ടു കഴിഞ്ഞു. ഭിന്നശേഷിക്കാർക്കുള്ള തൊഴിൽസാദ്ധ്യത ഏതൊക്കെ,​ തൊഴിലും അവകാശങ്ങളും എങ്ങനെ നേടാം എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ബോധവത്കരണ ക്ളാസുകൾ ചെയ്യുന്നത്. ഓൺലെെനിൽ ഉൾപ്പെടെ ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലേഖനങ്ങളുമെഴുതുന്നു. സഹായത്തിന് കെയർടേക്കറുണ്ട്. പെൺകുട്ടികൾക്ക് ശാരീരിക വെല്ലുവിളികളുണ്ടാവുമ്പോൾ പതിവില്ലാത്ത ചോദ്യങ്ങൾ ഉയരാറുണ്ടെന്ന് ധന്യ പറയുന്നു. ജീവിതം കരുണ കാട്ടിയതിനാൽ തനിക്കവയെ നേരിടാനായെന്നും ധന്യ രവി കൂട്ടിച്ചേർത്തു.

15 വയസുവരെ മാസത്തിൽ രണ്ടു തവണയെങ്കിലും എല്ല് പൊട്ടുമായിരുന്നു. കൗമാരം പിന്നിട്ടതോടെ ഇതിന് കുറവുണ്ടായി. രോഗം പൂർണമായി മാറ്റാനാവില്ല. ഭിന്നശേഷി ശാക്തീകരണത്തിനുള്ള 2018ലെ കേന്ദ്രസർക്കാർ പുരസ്‌കാരം (റോൾ മോഡൽ വിഭാഗം) നേടിയിട്ടുണ്ട്. രവിയും നിർമ്മലയുമാണ് മാതാപിതാക്കൾ. സഹോദരൻ രാജേഷ് ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്നു.

വേദന മറന്ന് വീട്ടിൽ പഠനം

എല്ലുകൾ എളുപ്പം പൊട്ടുന്നതിനാൽ സ്പെഷ്യൽ സ്കൂളിൽ ധന്യയെ ചേർക്കാനായില്ല. മാതാപിതാക്കളും അയൽവാസി വിക്ടോറിയയുമാണ് 12 വയസുവരെ പഠിപ്പിച്ചത്. തുടർന്ന് ഓപ്പൺ സ്കീമിൽ പ്ളസ് ടു പാസായി. റെെറ്റിംഗ്, കമ്മ്യൂണിക്കേഷൻ എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സുകളും ജയിച്ചു.

English Summary

Dhanya Ravi, a 36-year-old woman from Palakkad living with the rare genetic bone disorder Osteogenesis Imperfecta, has become an inspiration to people with disabilities. Despite frequent fractures during childhood, she pursued education and now works with Enable India NGO. She has conducted over 11,000 motivational sessions, promoting employment opportunities and rights for persons with disabilities. She received a national award in 2018.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHANYA RAVI, OSTEOGENESIS IMPERFECTA, DHANYA RAVI INSPIRATIONAL STORY, DISABILITY EMPOWERMENT KERALA, DHANYA RAVI MOTIVATION CLASSES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE