നാദാപുരം: 61-ാം വയസിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് പ്രചോദനമാവുകയാണ് ഇന്ദിര. കോഴിക്കോട് അരൂർ പെരുമുണ്ടച്ചേരിയിലെ ചെല്ലട്ടാം കണ്ടി സ്വദേശിനിയാണ് ഇന്ദിര. കൊയിലാണ്ടി പിഷാരിക്കാവ് ക്ഷേത്രം സരസ്വതി മണ്ഡപത്തിലായിരുന്നു വിജയദശമി ദിനത്തിൽ കലാസമർപ്പണം.
സ്കൂൾ പഠനകാലത്ത് ഇന്ദിര തിരുവാതിര കളിയിലും നൃത്ത ഇനങ്ങളിലും പങ്കെടുക്കാറുണ്ടായിരുന്നു. നൃത്ത അദ്ധ്യാപികയായ മരുമകൾ അഭിരാമിയാണ് ഗുരു. അഭിരാമി കുട്ടികൾക്ക് നൃത്ത പരിശീലനം നൽകുന്നത് കണ്ടു തുടങ്ങിയതോടെയാണ് തനിക്കും ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിക്കണമെന്ന് ആഗ്രഹം ഉണ്ടാവുന്നതെന്ന് ഇന്ദിര പറഞ്ഞു.
കുട്ടിക്കാലം മുതൽ മനസിൽ സൂക്ഷിച്ച നൃത്തപഠനമെന്ന ആഗ്രഹമാണ് സഫലീകൃതമായതെന്നും ചിട്ടയോടെയുള്ള പരിശീലനവും കഠിനാദ്ധ്വാനവുമാണ് ഈ പ്രായത്തിലും വേദിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിച്ചതെന്നും ഇന്ദിര പറയുന്നു. ഇന്ദിരയുടെ ആഗ്രഹത്തിന് പൂർണ പിന്തുണയുമായി മക്കളായ ശാലിനിയും ഷാരിഷും ശരത്തും മറ്റ് കുടുംബാംഗങ്ങളും ഒപ്പം നിന്നതോടെ ആഗ്രഹം സഫലമാവുകയായിരുന്നു.
Indira, a native of Perumundacheri in Kozhikode, made her Bharatanatyam debut at the age of 61 on Vijayadashami at Pisharikavu Temple’s Saraswathi Mandapam. Inspired by watching her daughter-in-law and dance teacher Abhirami train children, she fulfilled her childhood dream through disciplined practice and hard work, with strong encouragement from her children and family.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |