SignIn
Kerala Kaumudi Online
Sunday, 25 October 2026 6.08 PM IST

മൂന്ന് ലക്ഷം മുടക്കി ഐഫോൺ ഡ്യുവോ വാങ്ങിയവർക്കെല്ലാം പണികിട്ടി; മടക്കുമ്പോൾ സ്‌ക്രീൻ പൊട്ടുന്നുവെന്ന് പരാതി

iphone-duo
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ

ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ സ്‌ക്രീൻ സ്‌മാർട്ട്‌ഫോണായ ഐഫോൺ ഡ്യുവോയ്‌ക്ക് സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. ഫോണിന്റെ സ്‌ക്രീൻ പൊട്ടുന്നുവെന്ന പരാതിയുമായി നിരവധി ഉപയോക്താക്കൾ രംഗത്തുവന്നിട്ടുണ്ട്. പൊട്ടിയ സ്‌ക്രീനിന്റെ ദൃശ്യങ്ങൾ പലരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

ഉപയോഗിച്ചുതുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഡിസ്‌പ്ലേയുടെ നടുഭാഗത്തായി വലിയ വിള്ളലുകൾ വീഴുന്നതായാണ് ഉപഭോക്താക്കൾ പരാതിപ്പെടുന്നത്. ഇത് ഫോണിന്റെ രൂപകൽപ്പനയിലുള്ള ഗുരുതര പിഴവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണിന്റെ മടക്കുകളിൽ ഉപയോഗിക്കുന്ന ഹിഞ്ച് മെക്കാനിസത്തിലെ തകരാറാണ് ഡിസ്‌പ്ലേ പൊട്ടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്രമുഖ യൂട്യൂബ് ചാനൽ 'ജെറി റിഗ് എവരിതിംഗ്' നടത്തിയ ഡ്യൂറബിലിറ്റി പരിശോധനയിലും ഫോൺ ഇതേ ഭാഗത്തുതന്നെയാണ് ഒടിഞ്ഞത്. വാങ്ങി ആദ്യ ഉപയോഗത്തിൽ തന്നെ ചില ഫോണുകളുടെ സ്‌ക്രീൻ തകർന്നതായി റിപ്പോർട്ടുണ്ട്. ചൈനയിൽ നിന്നാണ് ആദ്യം ഇത്തരത്തിലുള്ള പരാതികൾ ഉയർന്നത്. പിന്നീട് ലോകമെമ്പാടും സമാനമായ പ്രശ്‌‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഫോൺ മടക്കുമ്പോഴും തുറക്കുമ്പോഴും അസ്വാഭാവികമായ ശബ്‌ദം കേൾക്കുന്നതായും ഇതിന് പിന്നാലെയാണ് സ്‌ക്രീനിൽ വിള്ളൽ രൂപപ്പെട്ടതെന്നും ചില ഉപയോക്താക്കൾ വ്യക്തമാക്കി.

ഇന്ത്യയിൽ ഐഫോൺ ഡ്യുവോയുടെ വില 2,99,900 മുതലാണ്. തകരാറിലായ ഫോണുകൾ മാറ്റിവാങ്ങാനായി മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നേക്കാം. ഐഫോൺ ഡ്യുവോ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ആപ്പിൾ കെയർ പ്ലസ് പരിരക്ഷ എടുക്കണമെന്നാണ് ടെക് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

English Summary

Apple’s rumoured foldable smartphone, the iPhone Duo, is reportedly facing screen durability issues, with users sharing images of cracks near the display’s centre. Reports suggest a possible hinge mechanism problem, while a durability test showed damage in the same area. Priced at ₹2,99,900 in India, the device has raised concerns about repairs and reliability.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APPLE IPHONE DUO SCREEN ISSUES, IPHONE DUO SCREEN CRACKING, APPLE FOLDABLE IPHONE PROBLEMS, IPHONE DUO PRICE IN INDIA, APPLECARE PLUS PROTECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE