SignIn
Kerala Kaumudi Online
Thursday, 30 July 2026 6.19 PM IST

ഓണത്തിന് കെഎസ്ആർടിസി ബസിൽ ഹൈദരാബാദിലും ഗോവയിലും പോയിവന്നാലോ? അടിച്ചുപൊളിക്കാം അഞ്ചുദിവസം

ksrtc
പ്രതീകാത്മക ചിത്രം

കൊ​ച്ചി​:​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​ഹൈ​ദ​രാ​ബാ​ദി​ലും​ ​ഗോ​വ​യി​ലും​ ​ഓ​ണാ​ഘോ​ഷ​ത്തി​ന് ​അ​വ​സ​ര​മൊ​രു​ക്കി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​ഡ്ജ​റ്റ് ​ടൂ​റി​സം​ ​സെ​ൽ.​ ​മൂ​ന്ന് ​മു​ത​ൽ​ ​അ​ഞ്ച് ​ദി​വ​സം​ ​വ​രെ​ ​നീ​ളു​ന്ന​ ​ഹൈ​ദ​രാ​ബാ​ദ് ​'​സി​റ്റി​ ​ഒ​ഫ് ​പേ​ൾ​"​ ​സ്പെ​ഷ്യ​ൽ​ ​ടൂ​ർ​ ​പാ​ക്കേ​ജ്,​ ​ഗോ​വാ​ ​പാ​ക്കേ​ജ് ​എ​ന്നി​വ​യി​ലേ​ക്ക് ​ബു​ക്കിം​ഗ് ​തു​ട​ങ്ങി.​ ​സം​സ്ഥാ​ന​ത്തെ​ ​പ്ര​ധാ​ന​ ​ഡി​പ്പോ​ക​ളി​ൽ​ ​നി​ന്ന് ​സ​ർ​വീ​സു​ണ്ട്.​ 18,000​ ​രൂ​പ​യാ​ണ് ​ഹൈ​ദ​രാ​ബാ​ദ് ​പാ​ക്കേ​ജി​ന്.​ ​ഡി​പ്പോ​ക​ളു​ടെ​ ​ദൂ​ര​മ​നു​സ​രി​ച്ച് ​നേ​രി​യ​ ​വ്യ​ത്യാ​സ​മു​ണ്ടാ​കും.​ ​പാ​ട്ടും​ ​ഡാ​ൻ​സു​മാെ​ക്കെ​ ​അ​റി​യാ​വു​ന്ന​ ​ക​ണ്ട​ക്ട​ർ​മാ​രും​ ​ഡ്രൈ​വ​ർ​മാ​രും​ ​ചേ​ർ​ന്ന് ​യാ​ത്ര​ക​ൾ​ ​ക​ള​റാ​ക്കും.


ബ​ഡ്ജ​റ്റ് ​ടൂ​റി​സ​ത്തി​ൽ​ ​ഹി​റ്റാ​യ​ ​വ​ൺ​-​ഡേ​ ​ട്രി​പ്പു​ക​ളും​ ​ഓ​ണ​ക്കാ​ല​ത്ത് ​സ​ജീ​വ​മാ​യു​ണ്ട്.​ ​മൂ​ന്നാ​ർ,​ ​വാ​ഗ​മ​ൺ,​ ​കു​ട്ടി​ക്കാ​നം,​ ​രാ​മ​ക്ക​ൽ​മേ​ട്,​ ​പ​രു​ന്തും​പാ​റ,​ ​ഗ​വി​ ​തു​ട​ങ്ങി​യ​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ​ആ​ന​വ​ണ്ടി​ ​സ​ർ​വീ​സ് ​ന​ട​ത്തും.​ ​നി​ല​വി​ൽ​ ​രാ​മാ​യ​ണ​മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള​ ​നാ​ല​മ്പ​ല​ ​യാ​ത്ര​ക​ൾ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ​ബു​ക്കിം​ഗി​ന് ​ഡി​പ്പോ​ക​ളി​ലെ​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​മാ​യി​ ​ബ​ന്ധ​പ്പെ​ടാം.

ബു​ക്കിം​ഗ് ഓ​ൺ​ലൈ​ൻ​ ​വ​ഴി​

40​-50​ ​സീ​റ്റു​ക​ളാ​ണ് ​ബ​സി​ൽ.​ ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​യാ​ണ് ​ബു​ക്കിം​ഗ്.​ ​ഇ​ൻ​ഷ്വ​റ​ൻ​സും​ ​ല​ഭി​ക്കും.​ ​ഒ​മ്പ​ത് ​ഡി​പ്പോ​ക​ളി​ൽ​ ​നി​ന്ന് ​ഷെ​ഡ്യൂ​ളാ​യി.​ ​പ​ത്ത​നം​തി​ട്ട​ ​(​ആ​ഗ​സ്റ്റ് 13​),​ ​പാ​പ്പ​നം​കോ​ട് ​(16​),​ ​കൊ​ട്ടാ​ര​ക്ക​ര​ ​(18​),​ ​കൊ​ല്ലം​ ​(19​),​ ​പ​ത്ത​നാ​പു​രം​ ​(19​),​ ​ചെ​ങ്ങ​ന്നൂ​ർ​ ​(22​),​ ​മ​ല​പ്പു​റം​ ​(25​),​ ​എ​റ​ണാ​കു​ളം​ ​(28​),​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​(31​)​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​യാ​ത്ര.

ഗോ​വ​ ​എ​ക്സ്‌​പ്ളോ​ർ​ ​ സ്പെ​ഷ്യ​ൽ​ ​ടൂർ

ക​ഴി​ഞ്ഞ​ ​അ​വ​ധി​ക്കാ​ല​ത്ത് ​ആ​വി​ഷ്ക​രി​ച്ച​ ​ഗോ​വ​ ​ട്രി​പ്പു​ക​ൾ​ ​വി​ജ​യ​മാ​യി​രു​ന്നു.​ 10000​ ​രൂ​പ​യാ​ണ് ​നി​ര​ക്ക്.​ ​എ.​സി.​ ​ബ​സ്,​ 4​ ​ബെ​ഡ് ​ഷെ​യ​റിം​ഗ് ​അ​ക്കോ​മൊ​ഡേ​ഷ​ൻ,​ ​ഭ​ക്ഷ​ണം,​ ​യാ​ത്ര​ ​എ​ന്നി​വ​ ​പാ​ക്കേ​ജി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നു.​ ​ഒ​മ്പ​ത് ​ഗോ​വ​ ​യാ​ത്ര​ക​ളാ​ണ് ​അ​ടു​ത്ത​ ​മാ​സം.​ ​മാ​വേ​ലി​ക്ക​ര​ ​(29​),​ ​പ​യ്യ​ന്നൂ​ർ​ ​(​ആ​ഗ​സ്റ്റ് 14​),​ ​എ​റ​ണാ​കു​ളം​ ​(21​),​ ​വി​കാ​സ് ​ഭ​വ​ൻ​ ​(22​),​ ​പ​ത്ത​നം​തി​ട്ട​ ​(​ 23​),​ ​കാ​ഞ്ഞ​ങ്ങാ​ട് ​(26​),​ ​നി​ല​മ്പൂ​ർ​ ​(27​),​ ​പ​യ്യ​ന്നൂ​ർ​ ​(28​)​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​യാ​ത്ര​ക​ൾ.

English Summary

The KSRTC Budget Tourism Cell has launched special Onam tour packages to Hyderabad and Goa for Malayalis. The three to five-day tour packages include the "City of Pearls" Hyderabad trip and a Goa package, with bookings now open. The initiative offers travelers an opportunity to celebrate Onam while exploring popular tourist destinations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC BUDGET TOURISM, ONAM TOUR PACKAGES, HYDERABAD ONAM TRIP, GOA ONAM TOUR, KSRTC ONAM PACKAGE MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY