തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടിത്തുടങ്ങും. 671 രൂപയാണ് ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരത്ത് നിന്നും രാവിലെ 5.30ന് പുറപ്പെടുന്ന ബസ് 9.45ന് എറണാകുളത്ത് എത്തും. 4.15 മണിക്കൂറാണ് യാത്രാസമയം. 31 സീറ്റുകളാണുള്ളത്.
കൊല്ലം, ആലപ്പുഴ, തോപ്പുംപടി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. എറണാകുളത്ത് നിന്നും വൈകിട്ട് 5.30ന് തിരികെ പുറപ്പെടും. രാത്രി 9.45ന് തലസ്ഥാനത്ത് എത്തും. വന്ദേഭാരത് എക്സ് പ്രസിന് പിന്നാലെയാണ് ഇരു സർവീസുകളുടെയും സമയം ക്രമീകരിച്ചിട്ടുള്ളത്.
സ്വിഫ്റ്റ് ജീവനക്കാരെയാണ് നിയോഗിക്കുക. ഇതിനൊപ്പം വാങ്ങിയ മറ്റൊരു ബസ് ആലപ്പുഴ- ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങിയിട്ടുണ്ട്. വിമാനത്തിലെ ബിസിനസ് ക്ലാസ് മാതൃകയിൽ രാജ്യത്ത് ആദ്യമായാണ് ട്രാൻസ്പോർട്ട് ബസ് നിർമ്മിച്ചതെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ഒരോ യാത്രക്കാർക്കും പ്രത്യേക ഡിജിറ്റൽ ഡിസ്‌പ്ലേ സൗകര്യങ്ങളും മൊബൈൽഫോൺ ചാർജിംഗ് പോയിന്റുകളുമുണ്ട്. ടോയ്ലറ്റ് സൗകര്യവുമുണ്ട്. ഭക്ഷണ വിതരണത്തിന് പാൻട്രിയുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |