SignIn
Kerala Kaumudi Online
Thursday, 24 September 2026 1.10 PM IST

യുവരാജ് സിംഗിന്റെ അത്യാഡംബര വീട്ടിൽ നിങ്ങൾക്കും താമസിക്കാം; ഒരു ദിവസത്തെ ചെലവ് എത്രയെന്ന് അറിയാം

yuvaraj-singh
യുവരാജ് സിംഗ് ഗോവയിലെ അത്യാഡംബര വില്ലയിൽ

പല പ്രമുഖ താരങ്ങളും അവരുടെ വീടുകൾ അല്ലെങ്കിൽ അവധിക്കാല വസതികൾ ജനങ്ങൾക്ക് താമസിക്കാനായി നൽകാറുണ്ട്. അടുത്തിടെ നടൻ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ ഇങ്ങനെ ചെയ്‌തത് വലിയ ചർച്ചയായിരുന്നു. ഈ അത്യാഢംബര വസതിയിൽ ഒരു ദിവസം താമസിക്കാൻ തന്നെ നല്ലൊരു തുകയാണ് ഈടാക്കുന്നത്. ഇപ്പോഴിതാ പ്രമുഖ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ ഗോവയിലെ അവധിക്കാല വസതിയിൽ താമസിക്കാനുള്ള അവസരം വന്നെത്തിയിരിക്കുകയാണ്.

നാല് ബെ‌ഡ്‌റൂം വില്ലയാണിത്. ഗോവയിലെ മോർജിമിലുള്ള ആഡംബര വില്ല നിങ്ങൾക്ക് എയർബിഎൻബി വഴി ബുക്ക് ചെയ്യാവുന്നതാണ്. സ്വകാര്യ പൂൾ, വിശാലമായ ഔട്ട്‌ഡോർ ഇടങ്ങൾ, ചുറ്റും പ്രകൃതിഭംഗിയുള്ള കാഴ്‌ചകൾ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ 'കാസ സിംഗ്' (Casa Singh) എന്ന കുന്നിൻമുകളിലെ വീട്ടിൽ താമസിക്കുന്നവർക്ക് ലഭിക്കുന്നതാണ്.

മോർജിം ബീച്ചിൽ നിന്ന് ഏകദേശം 12 മിനിട്ട് മാത്രം അകലെയാണ് ഈ വില്ല സ്ഥിതി ചെയ്യുന്നത്. ശാന്തത, ലാളിത്യം, സൗന്ദര്യബോധം എന്നിവയ്‌ക്ക് പ്രാധാന്യം നൽകിയാണ് ഈ വില്ല രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഗ്രീക്ക് വാസ്‌തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഉൾഭാഗം ഒരുക്കിയിരിക്കുന്നത്. മനോഹരമായ തൂണുകൾ, കണ്ണിനും മനസിനും ശാന്തത നൽകുന്ന നിരങ്ങൾ എന്നിവ ഈ വില്ലയുടെ പ്രധാന പ്രത്യേകതയാണ്.

നാല് കിടപ്പുമുറികളിലും കിംഗ് സൈസ് ബെഡും സുഖപ്രദമായ കിടക്കവിരികളുമുണ്ട്. എല്ലാത്തിലും കടൽ അല്ലെങ്കിൽ പച്ചപ്പ് കാണാവുന്ന വലിയ ജനാലകളുമുണ്ട്. പ്രധാന കിടപ്പുമുറിയിൽ അറ്റാച്ച്‌ഡ് ബാത്ത്‌റൂമും ബാത്ത്‌ടബും സജ്ജീകരിച്ചിട്ടുണ്ട്. ലിവിംഗ് റൂമിൽ ആധുനിക ഫർണിച്ചറുകളും തറ മുതൽ മേൽക്കൂര വരെ നീളുന്ന വലിയ ജനാലകളുമുണ്ട്. ഇതിലൂടെ ധാരാളം സൂര്യപ്രകാശം വില്ലയ്‌ക്കുള്ളിലേക്കെത്തുന്നു. വീടിന്റെ പുറത്തും അകത്തുമുള്ള മനോഹാരിതയെ ബന്ധിപ്പിക്കുന്നതാണ് ഈ ജനാലകൾ.

അതിഥികൾ കൂടുതലും വീടിന് പുറത്തുള്ള മനോഹര ഇടങ്ങളിൽ ചെലവഴിക്കാനാണ് സാദ്ധ്യത കൂടുതൽ. ഇവിടെ സൂര്യാസ്‌തമയം കാണാൻ സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. വിശാലമായ ടെറസുമുണ്ട്. സ്വകാര്യ പൂൾ ഏവരെയും ആകർഷിക്കുന്നതാണ്. ഈ സൗകര്യങ്ങൾ മാത്രമല്ല, 24 മണിക്കൂറും കെയർടേക്കർമാരുടെ സേവനവും ലഭ്യമാണ്. നിങ്ങൾ ആഗ്രഹിക്കുന്ന സമയത്ത് ഭക്ഷണമെത്തിക്കാൻ ഷെഫ് - ഓൺ - കോൾ സൗകര്യവുമുണ്ട്. ഇതിനെല്ലാം മുൻകൂട്ടി ബുക്ക് ചെയ്യണം. ലഭ്യതയ്‌ക്കനുസരിച്ചാണ് ഓരോ സൗകര്യങ്ങളും ലഭിക്കുക.

എയർബിഎൻബിയുടെ വെബ്‌സൈറ്റ് പ്രകാരം, ഈ നാല് ബെഡ്‌റൂം വില്ലയിൽ ഒരു രാത്രി താമസിക്കാൻ 39,000 രൂപ മുതലാണ് ഇടാക്കുന്നത്. യുവരാജ് സിംഗ് കുടുംബമായി താമസിക്കാറുള്ള വസതി എന്നത് തന്നെയാണ് ഇത്രയും വലിയ തുക ഈടാക്കാനുള്ള കാരണം. എന്നിരുന്നാലും ഗോവയിൽ വളരെ ശാന്തവും അതിമനോഹരവും ആഡംബരവുമായ താമസം ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഇതൊരു നല്ല തീരുമാനം ആയിരിക്കും.

English Summary

Cricketer Yuvraj Singh’s luxury holiday villa, Casa Singh, in Morjim, Goa, is available to book through Airbnb. The four-bedroom property features a private pool, spacious outdoor areas, scenic views and premium amenities. According to Airbnb, stays start at ₹39,000 per night.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YUVRAJ SINGH GOA VILLA, CASA SINGH GOA, GOA LUXURY VILLA, YUVRAJ SINGH HOUSE, GOA AIRBNB VILLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE