SignIn
Kerala Kaumudi Online
Friday, 25 September 2026 1.30 AM IST

ഇ.എസ്.ജി ഗൈഡ് ബുക്കുമായി ജിയോജിത് കുസാറ്റ് സെന്റർ

gccoss-book-launch

കൊച്ചി: സുസ്ഥിര വികസനവും പരിസ്ഥിതി സൗഹൃദ വ്യവസായ രീതികളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജിയോജിത് കുസാറ്റ് സെന്റർ കേരളത്തിനായി 'ഇ.എസ്.ജി ഗൈഡ് ബുക്ക്' പ്രസിദ്ധീകരിച്ചു. പ്രമുഖ അന്താരാഷ്ട്ര പ്രസ്ഥാനമായ ഗ്ലോബൽ റിപ്പോർട്ടിംഗ് ഇനിഷ്യേറ്റീവിന്റെ (ജി.ആർ.ഐ) പിന്തുണയോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്ക് പാരിസ്ഥിതികവും സാമൂഹികവും ഭരണപരവുമായ (ഇ.എസ്.ജി) കാര്യങ്ങളിൽ കൃത്യമായ മാർഗനിർദ്ദേശം നൽകുകയാണ് ലക്ഷ്യം. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് മുൻഗണനാക്രമത്തിൽ കണ്ടെത്തിയ 22 പ്രധാന വ്യവസായ മേഖലകൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് രൂപകൽപ്പന. ജി.ആർ.ഐ തുടങ്ങിയ ആഗോള അംഗീകാരമുള്ള മാതൃകകളുമായി താരതമ്യപ്പെടുത്തി, വ്യവസായങ്ങളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് പുസ്തകത്തിൽ വിശദീകരിക്കുന്നു. സുസ്ഥിര തത്വങ്ങൾ പാലിക്കുന്നത് വഴി സംരംഭങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ആഗോള മൂലധനവും സാമ്പത്തിക സഹായവും എളുപ്പത്തിൽ ലഭ്യമാക്കാനും സാധിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. പുസ്തകം വൈകാതെ ആമസോണിൽ ലഭ്യമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360