SignIn
Kerala Kaumudi Online
Tuesday, 15 September 2026 1.20 AM IST

ആഗോള വ്ളോഗർമാരുമായി ചർച്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

vd

തിരുവനന്തപുരം: തുറമുഖം, വിനോദസഞ്ചാരം, ആരോഗ്യം, ഐടി മേഖലകളുടെ വികസനത്തിലൂടെ കേരളത്തെ മികച്ച നിക്ഷേപകേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി .ഡി സതീശൻ. സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, കണ്ടെയ്‌നർ ടെർമിനൽ, 18 ചെറുകിട തുറമുഖങ്ങൾ എന്നിവയെ സംയോജിപ്പിച്ച് കേരളത്തെ 'പോർട്ട് സിറ്റി'യാക്കാനാണ് ലക്ഷ്യമിടുന്നത്.

കേരളം സന്ദർശിക്കാനെത്തിയ 19 രാജ്യങ്ങളിൽ നിന്നുള്ള 35 വ്ളോഗർമാരുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഏവിയേഷൻ ഹബ്ബ് വികസിപ്പിക്കാനും വടക്കൻ കേരളത്തിലേക്കും ഐ.ടി വ്യവസായം വ്യാപിപ്പിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു

ഒരു മണിക്കൂറിനടുത്ത് വ്ളോഗർമാരുമായി ചെലവഴിച്ച മുഖ്യമന്ത്രി കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയ ഉപഹാരം അവർക്ക് സമ്മാനിച്ചു. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലെത്തിയ ഇവർ അടുത്ത ദിവസങ്ങളിൽ കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360