SignIn
Kerala Kaumudi Online
Friday, 23 October 2026 1.26 PM IST

അന്വേഷണം നടത്തണം

s

ആലപ്പുഴ:പെൻഷൻ കുടിശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ നടത്തിവരുന്ന സമരം പത്തൊമ്പതാം ദിവസത്തിലേക്ക് കടന്നു. പെൻഷൻ ലഭിക്കാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന കാട്ടാക്കട സ്വദേശി എം.സുരേഷിന്റെ മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പെൻഷൻകാർ ആലപ്പുഴ യൂണിറ്റ് ഓഫീസിന് ചുറ്റും പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ ,സെക്രട്ടറി വി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് എ.ബഷീർ കുട്ടി, എം.പി .പ്രസന്നൻ, ടി.സി.ശാന്തി ലാൽ, ഇ.എ.ഹക്കീം, കേന്ദ്ര കമ്മിറ്റി അംഗം ജി.തങ്കമണി ,എ .എസ്. പത്മകുമാരി തുടങ്ങിയവർ നേതൃത്വം നൽകി .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL