
കുട്ടനാട്: കുട്ടനാട്ടിലെ 500കർഷകർക്ക് ബി.ജെ.പി അംഗത്വം നൽകാൻ കർഷക മോർച്ച കുട്ടനാട് മണ്ഡലം കമ്മറ്റി തീരുമാനിച്ചു. വരും കാലങ്ങളിൽ കേന്ദ്ര കാർഷിക പദ്ധതികൾ കർഷകർക്ക് നേരിട്ട് എത്തിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്താനും കമ്മറ്റി തീരുമാനിച്ചു. യോഗം കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എം.ആർ.സജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ബി.ഷാജി അദ്ധ്യക്ഷനായി. ബി.ജെണപി മണ്ഡലം പ്രസിഡന്റ് വിനോദ് ജി.മഠത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിനെക്കുറിച്ച് വിശദീകരിച്ചു. സജീവ് രാജേന്ദ്രൻ സ്വാഗതവും ചന്ദ്രശേഖരൻ കൈനകരി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |