
ആലപ്പുഴ: ആഗസ്റ്റ് 16 മുതൽ ആരംഭിച്ച കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ സമരത്തിന് സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ പിന്തുണ ഉണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് ശ്രീകുമാരൻ തമ്പി പറഞ്ഞു. കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ആലപ്പുഴ യൂണിറ്റിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി എ.പി.ജയപ്രകാശ് ,വി. രാധാകൃഷ്ണൻ, വി. പി. ബാലചന്ദ്രൻ ആചാരി ,ബേബി പാറക്കാടൻ, എ. അലികുഞ്ഞ്, എം .പി. പ്രസന്നൻ എന്നിവർ സംസാരിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |