SignIn
Kerala Kaumudi Online
Friday, 23 October 2026 2.40 AM IST

ഓണക്കാല പച്ചക്കറി കൃഷിക്ക് മഴഭീഷണി

ആലപ്പുഴ: ഓണവിപണിയിൽ ന്യായവിലയ്ക്ക് വിഷരഹിത പച്ചക്കറി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിളവെടുപ്പ് ആരംഭിച്ച കൃഷിവകുപ്പിനും കർഷകർക്കും തിരിച്ചടിയായികനത്തമഴ. 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കൃഷിഭവനുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ 42.25 ലക്ഷം രൂപയുടെ പച്ചക്കറിവിത്തും തൈകളുമാണ് കർഷകരുടെ കൈകളിലെത്തിയത്.

ഇതിൽ ഹൈബ്രിഡ് ഇനത്തിലുള്ള 4.5ലക്ഷം തൈകളും ഉൾപ്പെട്ടിരുന്നു. ഇത് നട്ടുനനച്ച് വിളവെടുപ്പിന് പാകമായപ്പോഴാണ് തുടർച്ചയായ മഴ വില്ലനായത്. ചേർത്തല,ചാരൂംമൂട് പ്രദേശങ്ങളിൽ വെണ്ട, വഴുതന, പാവൽ,പീച്ചിൽ,പടവലം,പച്ചമുളക് തുടങ്ങിയവയുടെ വിളവെടുപ്പാണ് ആരംഭിച്ചത്.

നിലംപൊത്തി വിളകൾ

1.അഞ്ച് ഇനം നാടൻപച്ചക്കറി വിത്തുകൾ,​ ഹൈബ്രിഡ് വിത്തുകൾ,​ തൈകൾ എന്നിവ ഒരു പാക്കറ്റിലാക്കിയാണ് വിതരണം ചെയ്തത്

2.കാർഷിക കർമ്മസേന,കൃഷിക്കൂട്ടം,അഗ്രോസർവീസ് സെന്റർ എന്നിവിടങ്ങളിൽ നിന്നാണ് നാടൻവിത്തും തൈകളും വാങ്ങിയത്

3.നാടൻ ഇനത്തിലുള്ള 2ലക്ഷം കവർ പച്ചക്കറി വിത്തുകളും 2.5ലക്ഷം നാടൻ പച്ചക്കറിത്തൈകളും സൗജന്യമായി നൽകി

4.കൃഷിഭവനുകളുടെ മേൽനോട്ടത്തിലാണ് വിളയിറക്കിയത്. ജൈവകൃഷി ഒരുക്കിയതിലൂടെ കുടുംബശ്രീയും പുരുഷസ്വാശ്രയ സംഘങ്ങളും സജീവമായി

5.തോരാതെ പെയ്യുന്ന മഴയിൽ വിളവെടുപ്പ് അടുക്കാറായ വിളകൾക്കാണ് ഏറെ നാശം സംഭവിച്ചത്

വിളവിറക്കിയത്: 1176 ഹെക്ട‌റിൽ

ആകെ ചെലവ് : 42.25ലക്ഷം

പ്രതീക്ഷിക്കുന്ന വിളവ്: 12094 ടൺ

ജില്ലയിൽ ഓണക്കാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. വെള്ളം കെട്ടിനിൽക്കുന്നത് ഭീഷണിയാണ്. മുൻവർഷത്തെക്കാൾ മെച്ചപ്പെട്ട വിളവ് പ്രതീക്ഷിക്കുന്നു

- ഡെപ്യൂട്ടി ഡയറക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസ്, ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL