
അമ്പലപ്പുഴ : വണ്ടാനം പട്ടശ്ശേരി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവവും, ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ഗണേശപുരാണ സത്രവും ആരംഭിച്ചു. അറവുകാട് ക്ഷേത്രയോഗം പ്രസിഡന്റ് എസ്. കിഷോർ കുമാർ ഭദ്രദീപ പ്രകാശനംനിർവഹിച്ചു. ഗണേശപുരാണ സത്രത്തിന് എസ്. എൽ. പുരം വിവേക് കുമാർ നേതൃത്വം നൽകും. ക്ഷേത്രം തന്ത്രി വാളവക്കോട്ടില്ലത്ത് ദിലീപൻ നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. പ്രസിഡന്റ് ഒ.എൻ. മോഹനൻ, വൈസ് പ്രസിഡന്റ് പി.എൻ. ശശിധരൻ പിള്ള കർണാർ, സെക്രട്ടറി വി. അജിത്, ജോ. സെക്രട്ടറി കെ. മോഹൻകുമാർ, ട്രഷറർ ജെ.രമേശ് കുമാർ പുത്തൂർ ചടങ്ങുകൾക്ക് എന്നിവർ നേതൃത്വം കൊടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |