അരൂർ : അരൂർ - തുറവൂർ ദേശീയപാതയിൽ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം പുരോഗമിക്കുമ്പോഴും എന്നും ഓഫ് റോഡിൽ സഞ്ചരിക്കാൻ വിധിക്കപ്പെട്ട യാത്രക്കാരുടെ തീരാദുരിതത്തിന് ശാപമോക്ഷമില്ല. ദേശീയപാതയിൽ മുതൽ അരൂർ ബൈപ്പാസ് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലാണ് യാത്ര കഠിനം. അരൂർ തുറവൂർ ഉയരപ്പാത നിർമ്മാണം മൂലം ചന്തിരൂർ മുതൽ അരൂർ ബൈപ്പാസ് കവല വരെ പടിഞ്ഞാറ് വശത്തെ പാതയിൽ നിരവധി വൻ കുഴികൾ രൂപപ്പെട്ടതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. അരൂർ ക്ഷേത്രം കവലയിൽ നിന്ന് അരൂർ ബൈപ്പാസ് കവലയിലെയെത്താൻ 5 മിനിറ്റ് കൊണ്ട് എത്താവുന്ന ദൂരം താണ്ടാൻ നിലവിൽ അരമണിക്കൂറിലധികം സമയമെടുക്കുന്നുണ്ട്. അരൂർ റസിഡൻസി ഹോട്ടലിന് വടക്ക് ഭാഗത്ത് ദേശീയപാതയ്ക്കരികിൽ കേബിൾ അഴിഞ്ഞു കിടക്കുന്നതും അപകടസാദ്ധ്യത വർധിപ്പിക്കുന്നുണ്ട്. അരൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും നിർമ്മാണ കമ്പനി അധികൃതരും ഇന്നലെ വൈകിട്ട് അരൂർ പഞ്ചായത്ത് ഹാളിൽ ചർച്ച നടത്തി. അരുരിലെ രൂക്ഷമായ യാത്രാ ക്ലേശത്തിന് സത്വര പരിഹാരം കണ്ടില്ലെങ്കിൽ വൻപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാഖി ആൻറണി മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |