
അമ്പലപ്പുഴ: വയലാർ രാമവർമ്മ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ഓണാഘോഷം എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ആർ. രജിമോൻ അദ്ധ്യക്ഷനായി. അലീന സന്തോഷ് മുഖ്യാതിഥിയായി. എ .ഓമനക്കുട്ടൻ, എം. ശ്രീകുമാരൻ തമ്പി, ഗീതാ ബാബു, ശ്രീലക്ഷ്മി മഹേഷ്, വി. എസ്. മായാദേവി, ടി .എസ് .ജോസഫ്, അഡ്വ. പ്രദീപ്തി, ജോസഫ് ചാക്കോ എന്നിവർ സംസാരിച്ചു. പുന്നപ്ര രാമചന്ദ്രൻ, ശ്രീജ എസ് നായർ എന്നിവരുടെ ഓണപ്പാട്ടുകളുടെ ആലാപനം, വി. ഉപേന്ദ്രൻ നയിച്ച പ്രശ്നോത്തരി എന്നിവ അരങ്ങേറി. ഗ്രന്ഥശാലാ സെക്രട്ടറി കെ .മോഹൻ കുമാർ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |