SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

അങ്കണവാടികളിൽ വർക്കർ ഒഴിവ്

ആലപ്പുഴ: ഹരിപ്പാട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ നിലവിൽ ഒഴിവുള്ളതും അടുത്ത മൂന്ന് വർഷത്തിനിടയിൽ ഉണ്ടാകാനിടയുള്ളതുമായ വർക്കർ, ഹെൽപ്പർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ 10​ാം ക്ലാസ് ജയിച്ചിരിക്കണം. ഹെൽപ്പർ തസ്തികകളിൽ അപേക്ഷിക്കുന്ന വർ ഏഴാം ക്ലാസ്സ് പാസ്സായവരും 10​ാം ക്ലാസ്സ് പാസ്സാകാത്തവരുമായിരിക്കണം. പ്രായം 18​- 46 വയസ്സ്. അപേക്ഷകൾ ഒക്ടോബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുമ്പായി ഹരിപ്പാട് റവന്യു ടവറിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിൽ നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL