
ചാരുംമൂട്: കോൺഗ്രസ് നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാരുംമൂട് ടൗണിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ആഭ്യന്തരവകുപ്പിന്റെ ക്രിമിനൽ വത്കരണം അവസാനിപ്പിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഢാലോചനയ്ക്ക് എതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി. ഹരിപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. രാജൻ പൈനുംമൂട്, എം.ആർ.രാമചന്ദ്രൻ, മനോജ് സി.ശേഖർ, ജി.വേണു, റഫീഖ്,രാജൻ പിള്ള താമരക്കുളം, നിഷാ നസീർ ,അബ്ദുൽ ജബ്ബാർ, ശ്രീകുമാർ അളകനന്ദ, എസ്.സാദിഖ് , ഹരികുമാർ,വൈ.രമേശ്,വന്ദന സുരേഷ് അനിൽ പാറ്റൂർ, ബിനു ഉസ്മാൻ, സജീവ് പെയിനുമൂട്ടിൽ,ശുഭ, കെ.ജിഷ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |