SignIn
Kerala Kaumudi Online
Friday, 23 October 2026 9.57 AM IST

പെൻഷനേഴ്സ് അസോ. മണ്ഡലം സമ്മേളനം

ചേപ്പാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചേപ്പാട് മണ്ഡലം സമ്മേളനവും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അംഗത്വവിതരണവും മുട്ടം ഇന്ദിരാഭവനിൽ നടന്നു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് ഡോ. ബി ഗിരീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് രാജൂ സൂര്യസായി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം വിജയൻ മുതുകുളം, ജില്ലാ ട്രഷറർ ജി.പ്രകാശൻ, നിയോജക മണ്ഡലം പ്രസിഡന്റ്‌ ബി ചന്ദ്രൻ, നിയോജക മണ്ഡലം സെക്രട്ടറി ആർ ഗോപകുമാർ, ശാർങ്‌ഗധരൻ, രഘുവരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാജു സൂര്യസായി (പ്രസിഡന്റ്), കെ.ഗീത (വൈസ് പ്രസിഡന്റ്), സുമംഗല (സെക്രട്ടറി), അശ്വതി റാണി (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL