ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി കാണാൻ ടിക്കറ്റെടുത്ത് എത്തുന്നവരെ രാവിലെ 10 മുതൽ പവലിയനിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും. അവസാന ബോട്ട് ഒരുമണിക്ക് പുറപ്പെടും. ഓൺലൈൻ ടിക്കറ്റ് എടുത്ത എല്ലാവരും ഫിസിക്കൽ ടിക്കറ്റ് വാങ്ങിയ ശേഷമേ ബന്ധപ്പെട്ട പവലിയനിലേക്ക് പ്രവേശിക്കാവൂ. ഓൺലൈനായി ടൂറിസ്റ്റ് ഗോൾഡ്, ടൂറിസ്റ്റ് സിൽവർ, ഓൾ വ്യൂ ടിക്കറ്റ് എടുത്തവർ ആലപ്പുഴ ഡി.ടി.പി.സിക്ക് എതിർവശമുള്ള കൗണ്ടറിൽ നിന്ന് ഫിസിക്കൽ ടിക്കറ്റ് വാങ്ങേണ്ടതാണ്. 1500 മുതൽ താഴെയുള്ള ടിക്കറ്റ് വാങ്ങിയിട്ടുള്ളവർ ആലപ്പുഴ മിനിസിവിൽ സ്റ്റേഷന് കിഴക്കുവശമുള്ള കൗണ്ടറിൽ നിന്നാണ് ഫിസിക്കൽ ടിക്കറ്റ് വാങ്ങേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |