
അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ന്യൂറോ മെഡിസിൻ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ലോക അൽഷിമേഴ്സ് ദിനം ആചരിച്ചു. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും, സബ് ജഡ്ജിയുമായ പ്രമോദ് മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്തു .ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൾ സലാം അദ്ധ്യക്ഷനായി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി ,ഡോ. സി. വി. ഷാജി ,ഡോ. വിധു കുമാർ , നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ നിഷ ജേക്കബ് ,ഡോ.പ്രശാന്ത് , ഡോ.രാകേഷ് , ഡോ.അപർണ ,രക്തദാന സമിതി സംസ്ഥാന പ്രസിഡന്റ് എം .മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു. ഫാർമസി സൂപ്രണ്ട് ബോബിയുടെ കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |