
ആലപ്പുഴ : സർവീസിൽ നിന്ന് വിരമിച്ച കായംകുളം സ്റ്റേഷനിലെ എസ്.ഐ അബ്ദുൽ നാസർ, ആലപ്പുഴ ഡി. സി. ആർ. ബി സീനിയർ സിവിൽ പൊലീസ് ഓഫീസർ അശോകൻ എന്നിവർക്ക് കേരള പൊലീസ് അസോസിയേഷൻ , കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവ സംയുക്തമായി യാത്രയയപ്പ് നൽകി. അഡിഷണൽ എസ്. പി എസ്. അമ്മിണിക്കുട്ടൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. ആലപ്പുഴ ഡി. വൈ. എസ്. പി എം. ആർ. മധുബാബു മുഖ്യ പ്രഭാഷണം നടത്തി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് പി. കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |