
മുഹമ്മ: കെ.എസ്.എസ് .പി.യു ആര്യാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാഘോഷം ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് എസ്.സന്തോഷ് ലാൽ ഉദ്ഘാടനം ചെയ്തു. കാഥികൻ ആര്യാട് ഗോപി , കെ. ഭാസ്ക്കരൻ കണ്ണാർക്കാട് വടക്കനാര്യാട് , പി.ആർ. വിശ്വനാഥൻ പള്ളിപ്പുറത്ത്, കെ.ജി.സിദ്ധൻ കുറ്റിപ്പുറത്ത് എന്നിവരെ ആദരിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.പ്രകാശ് ബാബു, ബ്ലോക്കു് പഞ്ചായത്തംഗം റ്റി.കെ. ശരവണൻ എന്നിവർക്ക് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി വി.എസ്. ചന്ദ്രശേഖരൻ സ്വീകരണം നല്കി. ആർ. ലക്ഷ്മണൻ അദ്ധ്യക്ഷനായി,
സെക്രട്ടറി വി.എം.ജയമോഹനൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി. സുശീല നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |