ആലപ്പുഴ: കളർകോട് പ്രവർത്തിക്കുന്ന സർക്കാർ സഹകരണ എൻജിനിയറിംഗ് കോളേജിൽ ഈ വർഷത്തെ ടെക്നിക്കൽ ഫെസ്റ്റും എക്സിബിഷനും അഥർവ്വ-24 ഇന്നും നാളെയും കോളേജ് ക്യാമ്പസിൽ നടക്കും. വി.എസ്.എസ്.സി, എൻ.സി.സി, കെ.എസ്.ഇ.ബി, ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും. സ്കൂൾ വിദ്യാർത്ഥികൾക്ക് വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, ഇലക്ട്രിക് വയറിംഗ്, ഡിജിറ്റൽ പെയ്ന്റിംഗ്, ഇലക്ട്രോണിക് സർക്യൂട്ട് ഡിസൈൻ തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ ഇന്ന് രാവിലെ 10ന് നടക്കും. പ്രവേശനം സൗജന്യമാണ്. വിവരങ്ങൾക്ക്:9495903496.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |