
മാന്നാർ : ഡ്രഗ്സ് ഫ്രീ ഇന്ത്യ എന്ന ലക്ഷ്യത്തോടെ ആർട്ട് ഒഫ് ലിവിംഗ് മാന്നാർ സെന്ററിന്റെ നേതൃത്വത്തിൽ വിവിധവിദ്യാലയങ്ങളിൽ നടത്തുന്ന ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് അഭിലാഷ് എൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ സെക്രട്ടറി ഡോ.ധന്യ ബാബു, ആരതി രാജ്, ജെയിംഷാ റാണി എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ മനോജ് വടക്കേപുത്തൂർ സ്വാഗതവും ഡോ.അശ്വനി.എസ്.പി നന്ദിയും പറഞ്ഞു. ആർട്ട് ഓഫ് ലിവിങ് സീനിയർ അദ്ധ്യാപകൻ ശ്രീകുമാർ.പി.ആർ ക്ലാസിനു നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |