
മുഹമ്മ: സംസ്ഥാന സർക്കാരിന്റെ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി മാരാരിക്കുളം തെക്ക് പഞ്ചായത്തും കുടുംബശ്രീ സി.ഡി. എസും ചേർന്ന് 18-ാം വാർഡിൽ കുളമാക്കി പുള്ളുവർ മഠത്തിൽ പൊടിയന് കുലത്തൊഴിൽ ചെയ്യാൻ കഴിയുന്ന തരത്തിൽ പുള്ളോർകുടവും വീണയും നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത പുള്ളോന് തൊഴിൽ ഉപകരണങ്ങൾ കൈമാറി. വൈസ് പ്രസിഡന്റ് വി.സജി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.പി.ഷാജി, സി.എസ്.ജയചന്ദ്രൻ, രജിമോൾ ശിവദാസ് ,സെക്രട്ടറി കെ.രേഖ, സി.ഡി.എസ് ചെയർപേഴ്സൺ ജി.ലളിത, കെ.ബി. ബിനു, സന്ധ്യ പി.ജി,കുടുംബശ്രീ അക്കൗണ്ടന്റ് സിമി എൻ.ടി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |