SignIn
Kerala Kaumudi Online
Friday, 23 October 2026 11.34 PM IST

വിളംബര ചിത്രരചന

ആലപ്പുഴ: കേരള ചിത്രകലാപരിഷത്തിന്റെ നേതൃത്വത്തിൽ 23, 24 തീയതികളിൽ 'മഴയെ 24' എന്ന പേരിൽ സംസ്ഥാന ചിത്രകലാ ക്യാമ്പ് ആലപ്പുഴ കോൺവെന്റ് സ്‌ക്വയറിലുള്ള കർമ്മസദൻ പാസ്റ്ററൽ സെന്ററിൽ നടക്കും. ക്യാമ്പിന് മുന്നോടിയായി ചിത്രകലാപരിഷത്ത് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 9ന് രാവിലെ 9ന് 'മഴയെത്തും മുമ്പേ' എന്ന വിളംബര പരിപാടി നടക്കും. കളക്ടറേറ്റിന് സമീപമുള്ള മുഹമ്മദൻസ് സ്‌കൂളിന്റെ മതിലിൽ വിളംബര ചിത്രം വരയ്ക്കും. കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ ഉദ്ഘാടനം ചെയ്യും.ജില്ലാപ്രസിഡന്റ് പാർത്ഥസാരഥി വർമ്മ, ജില്ലാ സെക്രട്ടറി രാജീവ്.കെ.സി.പോൾ എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL