ആലപ്പുഴ: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർക്കായി സിവിൽ സർവീസ് കായിക മേള 21, 22 തീയതികളിൽ നടക്കും. ജീവനക്കാർ പേര്, ഔദ്യോഗിക, മേൽ വിലാസം, പെൻ നമ്പർ, പങ്കെടുക്കേണ്ട ഇനങ്ങൾ മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ഉൾപ്പെടുത്തി മേലധികാരി നൽകുന്ന സാക്ഷ്യ പത്രം 16ന് വൈകിട്ട് 5 ന് മുമ്പായി സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ, മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ്, തത്തംപ്പള്ളി.പി.ഒ, ആലപ്പുഴ 688013 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അയയ്ക്കണം. ഫോൺ: 0477 2253090
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |