SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 AM IST

അരൂരിൽ കാള മോഷ്ടാവ് അറസ്റ്റിൽ

arr

അരൂർ: ഇറച്ചിക്കായി തൊഴുത്തിൽ കെട്ടിയിരുന്ന 3 കാളകളെ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. മലപ്പുറം തിരുവാലി കുഴിപ്പള്ളി വീട്ടിൽ അലി (49) യെയാണ് അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 29ന് പുലർച്ചെയായിരുന്നു സംഭവം. അരൂർ സ്വദേശിയുടെ വീടിന് പിന്നിലുള്ള തൊഴുത്തിൽ കെട്ടിയിരുന്ന 3 കാളകളെയും സമീപത്തെ പുരയിടത്തിൽ കെട്ടിയിരുന്ന ഒരു പശുവിനെയുമാണ് അലി മോഷ്ടിച്ചു കടത്തിയത്. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കോഴിക്കോട് രജിസ്ട്രേഷൻ നമ്പരിലുള്ള ഒരു വാഹനം മോഷണം നടന്ന സ്ഥലത്തേക്ക് വന്നു പോകുന്നതായി സി.സി.ടി വി ദൃശ്യങ്ങളിൽ നിന്ന് വിവരം ലഭിച്ചു. തുടർന്ന് വാഹനത്തെയും വാഹന ഉടമസ്ഥനേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതി അലി കുടുങ്ങിയത്. മോഷണം നടത്തിയ കാളകളെയും പശുവിനെയും അടുത്ത മാർക്കറ്റിൽ വിറ്റതായി പ്രതി പൊലീസിനോട് പറഞ്ഞു. അരൂർ എസ്. എച്ച്. ഒ പി.എസ്.ഷിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ. എസ്.ഗീതുമോൾ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജിത്ത്, എം.രതീഷ് ,വിജേഷ്, നിധീഷ്, കെ.ആർ.രതീഷ്, അമൽ പ്രകാശ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL