SignIn
Kerala Kaumudi Online
Friday, 23 October 2026 12.30 AM IST

ശാസ്‌ത്രപ്രതിഭകളുടെ ചിത്രങ്ങളുമായി ഗ്യാലറി

ആലപ്പുഴ : സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റ പ്രധാന വേദിയായ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിൽ ശാസ്ത്രപ്രതിഭകളുടെ ഛായാചിത്രങ്ങൾ ഉൾക്കൊള്ളിച്ച് ഓപ്പൺ ഗ്യാലറി തുറന്നു. ലളിതകലാ അക്കാദമിയിലെ കലാകാരന്മാരാണ് 25പ്രശസ്തരായ ശാസ്ത്രജ്ഞൻമാരുടെ ഛായാചിത്രങ്ങൾ ഒരുക്കിയത്. ആൽബർട്ട് ഐൻസ്റ്റീൻ, ടിം ബെർണേഴ്സ് ലീ, ഡോ.എ.പി.ജെ അബ്ദുൾ കലാം, എസ്. രാമാനുജൻ, ഡോ. വിക്രം സാരാഭായി, ഐ.എസ്.ആർ. ഒ ചെയർമാൻ ഡോ. എസ്.സോമനാഥ്,ഇന്ത്യയുടെ മിസൈൽ വനിത ഡോ. ടെസി തോമസ് തുടങ്ങിയപ്രതിഭകളുടെ ഛായാചിത്രങ്ങളാണ് ഗ്യാലറിയെ സമ്പന്നമാക്കുന്നത്. ചിത്രകാരൻമാരായ ഉദയൻ വാടയ്ക്കൽ, എം.ഹുസൈൻ, വി.ആർ രഘുനാഥ്, വിമൽകുമാർ എന്നിവരാണ് ഛായചിത്രങ്ങൾ തയാറാക്കിയത്.
ആലപ്പുഴയുടെ അഭിമാനമായ ഡോ. ടെസി തോമസിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തുകൊണ്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉദ്ഘാടനം നിർവഹിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL