SignIn
Kerala Kaumudi Online
Friday, 23 October 2026 7.07 AM IST

ഇന്ധനച്ചെലവ് ഉയരില്ല,​ റോക്കറ്റ് കുതിച്ചുയരും

ആലപ്പുഴ : റോക്കറ്റ് ഉയരുന്നതിന്റെ ഉഗ്രശബ്ദം കേട്ടാണ് എത്തിനോക്കിയത്. ശാസ്ത്രോത്സവത്തിന്റെ ക്ളാസ് മുറിയിൽ ഉഗ്രനൊരു കുഞ്ഞൻ റോക്കറ്റ് ഉയരുന്നു. ഇന്ധനച്ചെലവ് കുറച്ച് ബഹിരാകാശദൗത്യത്തിന് വേഗം കൂട്ടാൻ റോക്കറ്റുമായി എത്തിയതാണ് ഈ കൊച്ചുമിടുക്കർ ! ബഹിരാകാശ ദൗത്യത്തിലെ തീപിടിപ്പിക്കുന്ന ഇന്ധനച്ചെലവ് മറന്നേക്കൂവെന്നാണ് പാലക്കാട് ചളവറ എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥികളായ പി.വിനീഷ് കൃഷ്ണയും സിദ്ധാർത്ഥ് കെ. നായരും പറയുന്നത്. കുറഞ്ഞ ചെലവിൽ ഇവർ വികസിപ്പിച്ചെടുത്ത റോക്കറ്റായ ഡ്യുവൽ ഫേസ് അറ്റ്‌മോസ്ഫിയറിക് അയോൺ പ്രൊപ്പൽഷൻ സിസ്റ്റമാണ് ഉദാഹരണം.

സാധാരണ റോക്കറ്റ് എൻജിനുകൾക്ക് കൂടിയ അളവിൽ ഇന്ധനവും ഓക്സിഡൈസറും വേണ്ടിവരുമ്പോൾ ഈ റോക്കറ്റിൽ ഓക്സിഡൈസർ കുറച്ച് മതി. മുകളിലേക്ക് പോകുമ്പോൾ നാലുവശത്തുനിന്ന് കത്താൻ സഹായിക്കുന്ന വാതകങ്ങൾ (ഓക്സിഡൈസർ)​ ശേഖരിക്കാനുള്ള കഴിവാണ് ചെലവ് കുറയ്ക്കുന്നത്. റോക്കറ്റിലെ അയോൺ ത്രസ്റ്റർ

സ്‌പേസിൽ എത്തിയതിന് ശേഷം കുറഞ്ഞ ഇന്ധനത്തിൽ പ്രവർത്തിക്കാൻ റോക്കറ്റിനെ സഹായിക്കുകയും ചെയ്യും. ലളിതമായ ഡിസൈൻ,​ ഭാരക്കുറവ് എന്നിവയാണ് മറ്റ് പ്ളസ് പോയിന്റുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL