
ആലപ്പുഴ : കണക്കിൽ കുഴപ്പിക്കുന്ന തിയറികളും ആശയങ്ങളും നിസാരമായി മനസിലാക്കാൻ കഴിയുന്ന ഗണിത പാർക്ക് നിർമ്മിച്ച് പി.പി. മുഹമ്മദ് സിനാൻ സ്വന്തമാക്കിയത് ഒന്നാംസ്ഥാനം. ഗണിതശാസ്ത്രമേള എച്ച്.എസ്.എസ് വിഭാഗം സ്റ്റിൽ മോഡലിലാണ് മലപ്പുറം വെള്ളിയാഞ്ചേരി എ.എസ്.എം.എച്ച്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സിനാൻ പാർക്ക് അവതരിപ്പിച്ചത്. ഫണ്ടമെന്റൽ തിയറം ഒഫ് കാൽക്കുലസ്, റോൾ തിയറം , മീൻവാല്യു തിയറം തുടങ്ങി പതിനഞ്ചോളം ആശയങ്ങൾ പാർക്കിലുണ്ട്. പ്രവേശനകവാടം മുതൽ പഠനം തുടങ്ങും. പാർക്കിന്റെ ചുറ്റുമതിലിൽ നിന്ന് എണ്ണൽ സംഖ്യകളുടെയും സമാന്തരശ്രേണികളുടെയും തുക കണ്ടെത്താം. അദ്ധ്യാപകനായ അഷ്ഫാക്ക് ഷാനവാസ് ആണ് പരിശീലകൻ. ആറുമാസത്തോളമായിരുന്നു പരിശീലനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |