SignIn
Kerala Kaumudi Online
Friday, 23 October 2026 4.15 PM IST

ബോധവൽക്കരണ പരിപാടി

photo

ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തും,കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ എ.എം.ആർ നോഡൽ ഓഫീസർ ഡോക്ടർ.വി.ശാന്തി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജ്യോതി മോൾ,ബൈരഞ്ജിത്ത്,ഹെൽത്ത് സൂപ്പർ വൈസർ വിനോദ്,പഞ്ചായത്ത് സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ, ഡോ.ഷാരൂൺ,ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.ടി.സനൽ,ജോബി എം ലീൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. നെറ്റ്സി സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL