SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 AM IST

പ​ല​ഹാ​ര ​പ്ര​ദർ​ശ​നം

s


കു​ട്ട​നാ​ട് : പി​ന്നേം പി​ന്നേം ചെ​റു​താ​യി പാ​ല​പ്പം എ​ന്ന പാഠ​ഭാ​ഗ​വു​മാ​യി ബന്ധപ്പെട്ട് പൊ​ങ്ങ ഗ​വ. എൽ.പി സ്‌കൂ​ളിൽ പ​ല​ഹാ​ര​പ്ര​ദർ​ശ​നം ന​ട​ന്നു. പു​ട്ട്, ഇ​ല​യ​ട, കൊ​ഴു​ക്ക​ട്ട, ഊ​ത്ത​പ്പം, പാ​ല​പ്പം, വ​ട്ട​യ​പ്പം, കു​മ്പി​ള​പ്പം, ദോ​ശ, ഇ​ഡ​ലി, അ​രി​യു​ണ്ട, അ​വൽ ന​ന​ച്ച​ത്, പ​ഴംപൊ​രി, ഉ​പ്പു​മാ​വ് തു​ട​ങ്ങി​യ നാ​ടൻ പ​ല​ഹാ​ര​ങ്ങൾ പ്ര​ദർ​ശി​പ്പി​ച്ചു. വി​വി​ധ​ത​രം പ​ല​ഹാ​ര​ങ്ങ​ളു​ടെ രു​ചി വൈ​വി​ധ്യ​ങ്ങൾ അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. പ്ര​ധാ​നാ​ദ്ധ്യാ​പി​ക സി​ന്ധു എൻ.എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ലാ​സ് ടീ​ച്ചർ ബി​ന്ദു​മോൾ പി പ്ര​വർ​ത്ത​നം വി​ശ​ദീ​ക​രി​ച്ചു. ദി​വ്യ പി, മെർ​ലിൻ ആന്റ​ണി, ഷീല തോ​മ​സ്, സോ​ണി​യ​മോൾ തോ​മ​സ്, അ​ഞ്ജ​ന സു​മേ​ഷ്, എ​സ്.എം.സി ചെ​യർ​മാൻ ഷി​നു​മോൻ ടി.എ​സ് തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL