SignIn
Kerala Kaumudi Online
Friday, 23 October 2026 11.55 AM IST

ഡോക്ടറേറ്റ് നൽകി

ghj

ഹരിപ്പാട് : യുവ വ്യവസായിയും ന്യൂ ലാൻഡ് ബേക്കറി ആൻഡ് റസ്റ്റോറന്റ് സ്ഥാപനങ്ങളുടെ ഉടമയുമായ എ. റെജിയെ അമേരിക്കയിലെ അറ്റസ്ക സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു. ആധുനിക ബിസിനസ് മാനേജ്മെന്റ്, തൊഴിലാളി സമീപനം, പ്രചോദനാത്മക സമീപനം എന്നിവ പരിഗണിച്ചാണ് അംഗീകാരം. ശ്രീലങ്കയിലെ ബന്ദാരനായക സർവ്വകലാശാല ഹാളിൽ 120 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ വച്ചാണ് ഡോക്ടറേറ്റ് നൽകിയത്. 25 വർഷമായി ഹരിപ്പാടും വിവിധ പ്രദേശങ്ങളിലും സ്ഥാപനങ്ങൾ നടത്തുന്ന റെജിയോടൊപ്പം ഭാര്യ ഷെറീനയും ബിസിനസ് രംഗത്തുണ്ട്. സാബിത്ത് അഹമ്മദ്, സപ്ന എന്നിവർ മക്കളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL