
അമ്പലപ്പുഴ: അനെർട്ട് നടപ്പിലാക്കുന്ന ഹരിത വരുമാന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം എച്ച് .സലാം എം. എൽ .എ നിർവഹിച്ചു. ഇതിന്റെ ഭാഗമായി ലൈഫ് ഭവന പദ്ധതികളിൽ ലഭിച്ച വീടുകളിൽ സോളാർ സ്ഥാപിച്ച കുടുംബങ്ങൾക്ക് ഇൻഡക്ഷൻ കുക്കറുകളുടെയും, പ്രഷർ കുക്കർ ഉൾപ്പടെയുള്ള പാത്രങ്ങളുടെയും വിതരണം നടത്തി. പുറക്കാട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് എ. എസ്. സുദർശനൻ അദ്ധ്യക്ഷനായി. അനർട്ട് ജില്ലാ കോർഡിനേറ്റർ എൽദോസ്, ട്രെയിനർ കണ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. രാജീവൻ, അഡ്വ.വി.എസ്.ജിനുരാജ്, പ്രിയ അജേഷ്, അംഗങ്ങളായ ഫാസിൽ, ഡി .ശ്രീദേവി, ആർ .സുനി, പഞ്ചായത്ത് സെക്രട്ടറി ബി .ഇന്ദു, ഐ. സി .ഡി .എസ് സൂപ്പർവൈസർ എസ് .സന്ധ്യ എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |