SignIn
Kerala Kaumudi Online
Friday, 23 October 2026 12.05 PM IST

റെസ്റ്റ് ഹൗസ് കെട്ടിടത്തിന് കാലപ്പഴക്കം വെല്ലുവിളി

rest

ആലപ്പുഴ : ആലപ്പുഴ ബീച്ചിന് സമീപത്തെ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിന്റെ കാലപ്പഴക്കം ചെന്ന കെട്ടിടം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു. വിദേശികളുൾപ്പെടെ ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തിച്ചേരുന്ന ആലപ്പുഴ നഗരത്തിൽ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് റെസ്റ്റ് ഹൗസിന്റെ ഒരു ഭാഗം പ്രവർത്തിക്കുന്നത്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിൽ ഇൻസ്പെക്ഷനെത്തിയ ലീഗൽ മെട്രോളജി വകുപ്പിലെ ജൂനിയർ സൂപ്രണ്ട് ടോയ്ലറ്റിന്റെ സീലിംഗ് പൊളിഞ്ഞുവീണുള്ള അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കാലപ്പഴക്കവും സുരക്ഷാഭീഷണിയും കാരണം കെട്ടിടത്തിലെ പകുതിയോളം റൂമുകൾ നിലവിൽ അടച്ചിട്ടിരിക്കുകയാണ്. കുറഞ്ഞ വാടകയ്ക്ക് ആളുകൾക്ക് താമസസൗകര്യം സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പീപ്പിൾസ് റെസ്റ്റ് ഹൗസെന്ന ആശയവും ഓൺലൈൻ ബുക്കിംഗ് സമ്പ്രദായവും ആവിഷ്കരിച്ചത്. ഓൺലൈൻ ബുക്കിംഗ് സംവിധാനം സജ്ജമായതോടെ ആലപ്പുഴയിലെ റൂമുകൾ ഹൗസ് ഫുൾ ആയെങ്കിലും കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം പല റൂമുകളും ബുക്കിംഗിന് ലഭ്യമാക്കാനാകാതെ ബ്ളോക്ക് ചെയ്യേണ്ട സ്ഥിതിയാണിപ്പോൾ.

അരനൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടത്തിലാണ് റെസ്റ്റ് ഹൗസിന്റെ പ്രവർത്തനം. ഓൾഡ് , ന്യൂ ബ്ളോക്കുകളിലായി വി.ഐ.പി, സ്യൂട്ട് റൂം, എ.സി റൂം, നോൺ എ.സി റൂം എന്നീ കാറ്റഗറികളിലായി 28 റൂമുകളാണ് ഇവിടെയുള്ളത്.

വരുമാനവും പകുതിയായി

 കാലപ്പഴക്കം കാരണമുള്ളവിവിധ കാരണങ്ങളാൽ 15 റൂമുകൾ മാത്രമാണ് ആലപ്പുഴ റെസ്റ്റ് ഹൗസിൽ ബുക്കിംഗിനുള്ളത്

 ആവശ്യക്കാരേറെയുള്ള നോൺ എ.സി റൂമുകളിലാണ് തകരാറുകളെ തുടർന്ന് ബുക്കിംഗ് അനുവദിക്കാത്ത്

 കഴിഞ്ഞ ഏതാനും മാസങ്ങളായി പകുതിയോളം റൂമുകൾ ഇത്തരത്തിൽ അടച്ചിട്ടിരിക്കുകയാണ്

 ഇത് കാരണം വാടക ഇനത്തിൽ സർക്കാരിന് ലഭിക്കേണ്ട വരുമാനവും നഷ്ടമാകുന്ന സ്ഥിതിയാണ്

 പ്രതിമാസം പരമാവധി മൂന്നര ലക്ഷം രൂപവരെ വരുമാനം ലഭിക്കേണ്ട ഇവിടെ ഇപ്പോൾ 1.5 ലക്ഷം രൂപയാണ് ലഭിക്കുന്നത്.

റൂം വാടക

സ്യൂട്ട് റൂം : 2000

എ.സി റൂം : 1000

നോൺ.എ.സി റൂം : 600

ആലപ്പുഴ റസ്റ്റ് ഹൗസ് പ്രതിമാസ വരുമാനം : ശരാശരി 1.5 ലക്ഷം രൂപ

കഴിഞ്ഞദിവസം സീലിംഗ് ഇളകി വീണതുൾപ്പെടെ റെസ്റ്റ് ഹൗസിലെ മുറികളിൽ പ്രശ്നങ്ങൾ പതിവായതോടെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി ആധുനിക ശൈലിയിൽ കൂടുതൽ സൗകര്യങ്ങളോടെ താമസ സംവിധാനം സജ്ജമാക്കാനുള്ള ആലോചനയിലാണ്

- പൊതുമരാമത്ത് കെട്ടിട വിഭാഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL