ആലപ്പുഴ : സ്‌പെഷ്യൽ സമ്മറി റിവിഷൻ 2025ന്റെ ഭാഗമായി 28 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. അന്തിമ വോട്ടർ പട്ടിക 2025 ജനുവരി 6ന് പ്രസിദ്ധപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 17വയസ്സ് പൂർത്തിയാക്കിയ എല്ലാവർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷ നൽകാം. 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തീകരിക്കുന്നവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കുവാനുള്ള സൗകര്യവും എല്ലാ താലൂക്ക് ഓഫീസ് തിരഞ്ഞെടുപ്പ് വിഭാഗത്തിലും ലഭ്യമാണ്.
ജില്ലയിലെ താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും ഒക്ടോബർ 29ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പരിശോധിക്കാം. അർഹരായ ആരെങ്കിലും ഒഴിവാക്കപ്പെട്ടതായി കണ്ടാൽ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ഫോറം6ൽ അപേക്ഷ സമർപ്പിക്കുന്നതിനു വേണ്ട സഹായം എല്ലാ താലൂക്ക് ഓഫീസുകളിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിലും ലഭിക്കുന്നതാണെന്ന് ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് അറിയിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും ഒഴിവാക്കുന്നതിനും മൊബൈൽ ഫോണിലെ പ്ലേ സ്റ്റോർ വഴി ഡൗൺ ലോഡ് ചെയ്ത് ലഭ്യമാകുന്ന വോട്ടേഴ്‌സ് ഹെൽപ്പ് ലൈൻ ആപ്പ് കൂടാതെ www.voters.eci.gov.in, www.ceo.kerala.gov.in എന്നീ വെബ് സൈറ്റുകളും പ്രയോജനപ്പെടുത്താം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |