SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

ഓറഞ്ച് ദ വേൾഡ് കാമ്പയിൻ

orange

ആലപ്പുഴ: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് ലോകമെമ്പാടും ആചരിക്കുന്ന ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു. കളക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. കളക്ടറേറ്റിൽ നിന്ന് ആരംഭിച്ച റാലി ആലപ്പുഴ ഗവ ടി.ടി.ഐയിൽ അവസാനിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ വി.എസ്.ഷിംന, ജില്ലാതല ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ ജെ.മായാ ലക്ഷ്മി, ജില്ലാ വനിത സംരക്ഷണ ഓഫീസർ ആർ.സൗമ്യ, ഗവ.ടി.ടി.ഐ പ്രിൻസിപ്പൽ എ.മുഹമ്മദ് മൻസൂർ, ടി.ടി.ഐ അദ്ധ്യാപകരായ എസ്.എ.നൈസൽ, കെ.ജെ.സ്റ്റാലിൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL