
ആലപ്പുഴ : നാഷണൽ ജിഎം പോളിസി രൂപീകരണം സംബന്ധിച്ച് പാർലമെന്റിൽ ചർച്ച കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്
കിസാൻ സംഘിന്റെ നേതൃത്വത്തിൽ കെ.സി.വേണുഗോപാൽ എം.പിയ്ക്ക് നിവേദനം നൽകി. സംസ്ഥാന പ്രസിഡന്റിന് വേണ്ടി സംസ്ഥാന സമിതി അംഗം സുധാകൈതാരം, ജില്ലാ പ്രസിഡന്റ് സാജൻ, ജില്ലാ ജനറൽ സെക്രട്ടറി സുനിൽ കരുവാറ്റ, ജില്ലാ സമിതിയംഗങ്ങൾ എന്നിവർ ചേർന്നാണ് എംപിക്ക് നിവേദനം നൽകിയത്. അന്തക വിത്തുകളുടെ കാര്യത്തിൽ ദേശീയ നയം രൂപീകരിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ച സാഹചര്യത്തിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പാർലമെന്റിൽ വയ്ക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് അനിൽവൈദ്യമംഗലം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |