കായംകുളം: മന്ത്രി വി.ശിവൻകുട്ടിയുടെ അഭാവത്തിൽ യു.പ്രതിഭ എം.എൽ.എയാണ് റവന്യുജില്ലാ സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തത്. രാവിലെവിദ്യാഭ്യാസ ഉപഡയറക്ടർ ഇ. എസ് ശ്രീലത പതാക ഉയർത്തി. ചലച്ചിത്രതാരം നിഷ യൂസുഫ് ദീപംതെളിച്ചു. കായംകുളം നഗരസഭ ചെയർപേഴ്സൺ പി.ശശികല, കായംകുളം നഗരസഭ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എസ്. കേശുനാഥ്, കൗൺസിലർമാരായ റജി മാവനാൽ, നവാസ് മുണ്ടകത്തിൽ, രാജശ്രീ കമ്മത്ത്, കെ പുഷ്പദാസ്, തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനസർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് മുഹമ്മദ് യാസീൻ, കലോത്സവ ലോഗോ രൂപകൽപന ചെയ്ത അഷ്‌കർഅലി എന്നിവരെ ആദരിച്ചു. മുഹമ്മദ് യാസീൻ വേദിയിൽ കീബോർഡ് വായിച്ചത് സദസ്സിനെ ആവേശം കൊള്ളിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |