SignIn
Kerala Kaumudi Online
Friday, 23 October 2026 6.33 PM IST

ഞെട്ടൽ മാറാതെ ട്രാൻ.ജീവനക്കാർ

bus

ആലപ്പുഴ: ദാരുണ അപകടത്തിന്റെറെ ഞെട്ടലിലാണ് കായംകുളം സ്വദേശികളായ കെ.എസ്.ആർ.ടി.സി ഡ്രൈവർ രാജീവനും കണ്ടക്ടർ മനേഷും. പെട്ടെന്ന് വണ്ടി വന്ന് ഇടിച്ചുകയറുകയായിരുന്നുവെന്നും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും ഞെട്ടൽ മാറിയിട്ടില്ലെന്നും ഡ്രൈവർ രാജീവൻ പറഞ്ഞു.
മറ്റൊരു വണ്ടിയെ ഓവർടേക്ക് ചെയ്ത് വണ്ടി വരുന്നതായാണ് കണ്ടത്. ഓവർടേക്ക് ചെയ്തതോടെ റോഡിന്റെ മദ്ധ്യഭാഗത്താണ് വണ്ടിയുണ്ടായിരുന്നത്. അപ്പോൾ തന്നെ ബസിന്റെ ബ്രേക്ക് ചവിട്ടി. എന്നാൽ, പെട്ടെന്നാണ് വണ്ടി നേരെ തിരിഞ്ഞ് ചെരിഞ്ഞ് ബസിലേക്ക് ഇടിച്ചുകയറിയത്. ബസിന്റെ അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ചവിട്ടി ഒതുക്കാൻ പരമാവധി നോക്കി. ബസിൽ യാത്രക്കാരുള്ളതിനാൽ കൂടുതൽ ചവിട്ടിപിടിക്കാനും കഴിയില്ല.
അവരുടെ സുരക്ഷ കൂടി നോക്കണമായിരുന്നു. വാഹനം തെറ്റായ ദിശയിൽ നിന്ന് വന്ന് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്നപ്പോൾ സീറ്റിൽ നിന്ന് തെറിച്ച് സ്റ്റിയറിങിൽ ഇടിച്ചു. ടിക്കറ്റ് കൊടുത്തുകൊണ്ടിരുന്ന കണ്ടക്ടർ കമ്പിയിൽ പോയി ഇടിച്ചു. യാത്രക്കാരായ ചിലർക്ക് പല്ല് ഉൾപ്പെടെ പൊട്ടി പരിക്കേറ്റിട്ടുണ്ടെന്നും ഡ്രൈവർ രാജീവൻ പറഞ്ഞു.

ബസിൻറെ മധ്യഭാഗത്ത് നിന്നുകൊണ്ട് ആലപ്പുഴയിൽ നിന്ന് കയറിയ യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കുകയായിരുന്നുവെന്നും അപ്പോഴാണ് അപകടമുണ്ടായതെന്നും കണ്ടക്ടർ മനേഷ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL