ചേർത്തല: 'ആരോഗ്യകരമായ വാർദ്ധക്യത്തിനും ദീർഘായുസിനും പ്രകൃതി ചികിത്സ' എന്ന സന്ദേശവുമായി നാഷണൽ ആയുഷ് മിഷൻ,ഭാരതീയ ചികിത്സാ വകുപ്പ്,ഹോമിയോപ്പതി വകുപ്പ്,ആയുഷ്മാൻ ഭവ എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലാ തല നാച്ചുറോപ്പതി ദിനാചരണം സംഘടിപ്പിച്ചു.ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.ഡോ.വൈ.എം.ഷീജ അദ്ധ്യക്ഷത വഹിച്ചു.ഹോമിയോപ്പതി വകുപ്പ് ഉഡി.എം.ഒ ഡോ.പ്രിൻസി സെബാസ്റ്റ്യൻ നാച്ചുറോപ്പതി ദിന സന്ദേശവും പദ്ധതി വിശദീകരണവും നടത്തി. വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ ആമുഖ പ്രഭാഷണം നടത്തി. നാച്ചുറോപ്പതി തെറാപ്പി എക്സ്പോ,പ്രകൃതി പാചക മത്സരം എന്നിവയുടെ ഉദ്ഘാടനം മാധുരി സാബു നിർവഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ശോഭ ജോഷി,എ.എസ്.സാബു,ജി.രഞ്ജിത്ത്,ഏലിക്കുട്ടി ജോൺ,മുനിസിപ്പൽ കൗൺസിലർമാരായ പി.ഉണ്ണികൃഷ്ണൻ,എ.അജി,പുഷ്പകുമാർ എന്നിവർ സംസാരിച്ചു. ചേർത്തല ഗവ. ആയുർവേദ ആശുപത്രിയിലെ നാച്ചുറോപ്പതി യോഗ മെഡിക്കൽ ഓഫീസർ ഡോ.എം.എസ്.ദീപ്തി നാച്ചുറോപ്പതി ചികിത്സ രീതികളുടെ വീഡിയോ പ്രദർശനവും വിശദീകരണവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |