SignIn
Kerala Kaumudi Online
Friday, 23 October 2026 6.17 AM IST

പച്ചക്കറിവില കുതിക്കുന്നു , മുരിങ്ങക്കയ്ക്ക് കിലോയ്ക്ക് ₹500

ആലപ്പുഴ : കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് തമിഴ്നാട്ടിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ പച്ചക്കറിയ്ക്ക് തീവിലയായി. മുരിങ്ങക്കയ്ക്ക് വില കിലോയ്ക്ക് 500 രൂപയായി ഉയർന്നു. കഴിഞ്ഞമാസം 80രൂപയായിരുന്നിടത്താണിത്.

വെളുത്തുള്ളി വില കിലോയ്ക്ക് 400രൂപയായി. വലിയുള്ളി, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവക്കും വില കുതിച്ചു. ക്രിസ്മസും ന്യൂഇയറും കൂടിയെത്തുന്നതോടെ വില കൈവിട്ടുപോകാനാണ് സാദ്ധ്യത. പച്ചക്കറി ഇനങ്ങളായ മുരിങ്ങയ്ക്ക, തക്കാളി, കിഴങ്ങ്, ഇഞ്ചി, പച്ചക്കായ, കാബേജ്, വെളുത്തുള്ളി, ബീൻസ്, വള്ളിപ്പയർ, വഴുതന, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവയ്ക്ക് കഴിഞ്ഞമാസത്തേക്കാൾ കിലോയ്ക്ക് 10 മുതൽ 50 രൂപ വരെ കൂടിയിട്ടുണ്ട്. ചുവന്നുള്ളിക്ക് കിലോയ്ക്ക് 120 രൂപയായി.

തക്കാളി വില 25 ൽ നിന്ന് 60 രൂപയിലെത്തി. മാങ്ങയുടെ ഇന്നലത്തെ വില കിലോയ്ക്ക് 80രൂപയായിരുന്നു.

ഇന്നലത്തെ പച്ചക്കറി വില (രൂപയിൽ)

(കഴിഞ്ഞ മാസത്തെ വില ബ്രാക്കറ്റിൽ)

ചുവന്നുളളി : 120 (60)

വെളുത്തുള്ളി: 400 (280)
കിഴങ്ങ്: 80 ( 50)

സവാള വലുത്: 80 (55)

ചെറുത്: 60 (40)
ഇഞ്ചി: 90 (50)
പച്ചക്കായ: 40 (50)
ബീൻസ്: 60 (50)
വള്ളിപ്പയർ: 60 (35)
വെണ്ട: 50 (60)
പാവയ്ക്ക: 50 (50)
മത്തങ്ങ: 40 (60)

പടവലം: 50 (60)

മുരിങ്ങയ്ക്ക : 500 (80)

പച്ചമാങ്ങ: 50 (80)

കാരറ്റ്: 90 (65)

ബീറ്റ്‌റൂട്ട്: 80 (50)

വലിയുള്ളി: 75 (45)

നേന്ത്രപ്പഴം: 70 (40)

കാലാവസ്ഥ വ്യതിയാനം മൂലം തമിഴ്നാട് ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വിലകൂടാൻ കാരണം. ക്രിസ്മസും ന്യൂഇയറും കൂടിയെത്തുന്നതോടെ വില ഇനിയും വർദ്ധിക്കും

- റിയാസ്, പച്ചക്കറി വ്യാപാരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL