ആലപ്പുഴ : ജില്ലാതല ബഡ്സ് കലോത്സവം 'മിന്നാരം 2024' നാളെയും മറ്റന്നാളും പുന്നപ്ര ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. നാളെ രാവിലെ 10ന് കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം നിർവഹിക്കും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് അദ്ധ്യക്ഷത വഹിക്കും. 12ന് വൈകിട്ട് 4ന് സമാപന സമ്മേളന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിക്കും. ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. മത്സര വിജയികൾക്കുള്ള സമ്മാനദാനം ചലച്ചിത്ര താരം അനൂപ് ചന്ദ്രൻ നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |