
കുട്ടനാട് : വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി നിർദ്ദേശപ്രകാരം കോൺഗ്രസ് കാവാലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പന്തം കൊളുത്തി പ്രതിഷേധം റോഫിൻ കാവാലം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രൊഫ.എം. ജി രാജഗോപാൽ അദ്ധ്യക്ഷനായി. പി.എൻ.വിജയകുമാർ, പി.ഉദയകുമാർ, ജോജോ കൂത്തശ്ശേരി, പുരുഷോത്തമൻ, എൻ..കെ.ടോമിച്ചൻ പേരൂർ തുടങ്ങിയവർ പ്രസംഗിച്ചു. തോമസുകുട്ടി സെബാസ്റ്റ്യൻ,സ്വാഗതവും അജു വർഗ്ഗീസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |